നാദാപുരം: [nadapuram.truevisionnews.com] വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള ഹെൽത്ത് ഇൻ സ്റ്റെക്ടേഴ്സ് യൂനിയൻ കരിദിനമാചരിച്ചു. ആരോഗ്യ വകുപ്പിനെ നോക്കു കൂത്തിയാക്കുന്ന എൻ.എച്ച്.എം നിലപാടുകൾക്കെതിരെയും എൻ.എച്ച്.എം നയങ്ങൾ കേരളത്തിലെ ആരോഗ്യ സൂചികകൾക്ക് അനുസൃതമായി പുനർനിർവചിക്കുക, രോഗപ്രതിരോധ സംവിധാനങ്ങൾക്ക് പ്രാധാന്യം നൽകാതെ ചികിത്സക്ക് പ്രാധാന്യം നൽകുന്ന രീതി പുനഃപരിശോധിക്കുക, ആരോഗ്യ സർവേകൾക്കും ഓൺലൈൻ റിപ്പോർട്ടുകൾക്കും ആവശ്യമായ ഉപകരണങ്ങൾ ഹെൽത്ത് ഗ്രാൻഡ് മുഖേന ലഭ്യമാക്കാൻ ഉത്തരവ് നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചുകൊണ്ട് കേരള ഹെൽത്ത് ഇൻസ്പെക്ലേഴ്സ്നിയൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും കരിദിനം ആചരിച്ചു വിവിധ സ്ഥാപനങ്ങളിൽ മെഡിക്കൽ ഓഫീസർമാർ, പബ്ലിക് ഹെൽത്ത് നഴ്സുമാർ എന്നിവ രും ഐക്യദാർഢ്യം പ്രഖ്യാപിച്ചു പിന്തുണ നൽകി.
കോഴിക്കോട് ജില്ലയിൽ കരിദിനാചരണത്തിന് സംസ്ഥാന ട്രഷറർ കെ.ജയരാജ്, ജില്ല സെക്രട്ടറി ജോൺസൺ ജോസഫ്, വൈസ് പ്രസിഡന്റ് ബൈജുലാൽ, പി.വി. സുമേന്ദ്രൻ, സി. രാജീവൻ, സി.പി. സ തീഷ്, എ.ടി. പ്രമീള കെ.ടി.കെ ഷീബ, പി. ഹരികൃഷ്ണൻ, സി. ഷമീർ എന്നിവർ നേതൃത്വം നൽകി.
Health Inspectors Union observes Black Day








































