വളയം: [nadapuram.truevisionnews.com] ജനവാസ മേഖലയില്‍ കാട്ടുപന്നി ശല്യം രൂക്ഷം. വളയം, ചെറുമോത്ത്, കുറിമാഞ്ഞി ഭാഗത്താണ് കാട്ടുപന്നികള്‍ വ്യാപക കൃഷി നാശം വരുത്തിയത്. കഴിഞ്ഞദിവസം ചെറുമോത്ത് കുറിഞ്ഞിമായിലെ അമ്മത് ഹാജിയുടെ കൃഷിയിടത്തില്‍ ഇറങ്ങിയ കാട്ടുപന്നികള്‍ കവുങ്ങിന്‍ തൈകളും ഇടവിള കൃഷികളും നശിപ്പിച്ചു.
ജാതിയേരി കല്ലുമ്മലിലെ മണാട്ടുകുണ്ടയില്‍ പത്മനാഭന്റെ കൃഷിയിടത്തിലിറങ്ങിയ കാട്ടുപന്നികള്‍ വാഴ ഉള്‍പ്പെടെയുള്ള കൃഷികള്‍ വ്യാപകമായി നശിപ്പിച്ചു. ഗ്രാമപഞ്ചായത്ത് അധികൃതര്‍ ഇടപെട്ട് ഷൂട്ടര്‍മാരെ കൊണ്ടു വന്ന് പ്രദേശത്തെ കാട്ടു പന്നി ശല്യം പരിഹരിക്കണമെന്നാണ് ആവശ്യം.
Wild boar infestation in the ring is severe








































