Featured

തെങ്ങിൻ തടി ദേഹത്ത് വീണ് ദാരുണ ദുരന്തം; ഞെട്ടലിൽ നാട്

News |
Aug 6, 2025 10:19 PM

നാദാപുരം : (nadapuram.truevisionnews.com) കുഞ്ഞിന് ഭക്ഷണം നൽകുന്നതിനിടെ മുറിഞ്ഞു വീണ തെങ്ങിൻ തടി ദേഹത്തേക്ക് തെറിച്ച് വീണ് യുവതി മരിച്ച ദാരുണമായ സംഭവത്തിൻ്റെ ഞെട്ടലിൽ നാട്. വഹീമയുടെ സംസ്കാരം നാളെ നടത്തും. മയ്യിത്ത് നിസ്ക്കാരം നാളെ രാവിലെ ഏഴ് മണിക്ക് ഭൂമിവാതുക്കൽ താഴെ ജുമാ മസ്ജിദിൽ നടക്കും. പിന്നീട് സ്വദേശമായ മുള്ളമ്പത്ത് മണ്ടോക്കണ്ടിയിലേക്ക് കൊണ്ടു പോകും. മുളളമ്പത്തിനടുത്തെ മണ്ടോകണ്ടി പള്ളിയിൽ രാവിലെ എട്ട് മണിക്ക് ഖബറടക്കും.

ഇന്ന് വൈകിട്ട് വീട്ടു മുറ്റത്ത് വെച്ച് കുഞ്ഞിന് ഭക്ഷണം നൽകുന്നതിനിടയിൽ വീട്ടുപറമ്പിലെ തെങ്ങ് മുറിഞ്ഞ് ദേഹത്ത് വീണാണ് വളയം കുനിയിൽ പീടികക്ക് അടുത്ത് പീടികയുള്ള പറമ്പത്ത് ജമാലിൻ്റെ മകൻ ജംഷിദിൻ്റെ ഭാര്യ ഫഹീമ (30) ആണ് മരിച്ചത്.

ഒന്നര വയസുള്ള കുട്ടിക്ക് ഭക്ഷണം നൽകുന്നതിനിടയിൽ വീട്ടുപറമ്പിലെ ഇടിവെട്ടിയ തെങ്ങ് മുറിഞ്ഞ് ഒരു മരത്തിലേക്ക് വീണ് തടിയുടെ ഒരു ഭാഗം യുവതിയുടെ ദേഹത്ത് പതിക്കുകയായിരുന്നു. ഉടൻ തന്നെ വളയം- വാണിമേൽ റൂട്ടിൽ പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസ് വാഹനത്തിൽ ഫഹീമയെ കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുള്ളമ്പത്ത് സ്വദേശി നടുത്തറ പര്യയുടെ മകളാണ് ഫഹീമ.

ഉമ്മ: സുലൈഖ.

മക്കൾ: ഹാമിദ് ഫിസാൻ, നഹാൻ സൈഫ്

Tragic tragedy as coconut tree falls on body in nadapuram

Next TV

Top Stories










News Roundup






//Truevisionall