നാദാപുരം: (nadapuram.truevisionnews.com) ഡോ. ജി.പി ഫൗണ്ടേഷൻ അധ്യാപക അവാർഡ് നേടി പേരോട് എംഐഎം ഹയർസെക്കൻഡറി സ്കൂൾ അധ്യാപകൻ ടി.എം.ഇല്ല്യാസ്. നാദാപുരം അൽഹുദാ അങ്കണത്തിൽ നടന്ന ചടങ്ങിൽ ജി.പി.ഫൗണ്ടേഷൻ ഏർപ്പെടുത്തിയ മൂന്നാമത്തെ അവാർഡ് നജീബ് കാന്തപുരം എംഎൽഎ ഇല്ല്യാസിന് സമ്മാനിച്ചു. വിദ്യാർത്ഥികളിലും രക്ഷിതാക്കളിലും സ്വാധീനം ചെലുത്താൻ സാധിക്കുന്ന അധ്യാപകനാണ് നല്ല അധ്യാപകനെന്ന് നജീബ് കാന്തപുരം പറഞ്ഞു.
അറിവ് നേടാൻ ഇന്ന് പല വഴികളുമുണ്ട്. അറിവ് നേടിയ വിദ്യാർഥികൾക്ക് തിരിച്ചറിവ് നൽകാൻ സാധിക്കുന്നവനാകണം നല്ല അധ്യാപകനെന്നും ഇത്തരം നല്ല അധ്യാപകരെ സമൂഹം എന്നും ഓർമ്മിക്കുമെന്നും അദേഹം പറഞ്ഞു.ചടങ്ങിൽ വി.സി. ഇഖ്ബാൽ അധ്യക്ഷനായി. ജി.പി.ഫൗണ്ടേഷൻ്റെ അവാർഡ് തുകയായ 15000 രൂപയും പ്രശസ്തി പത്രവും ഇല്ല്യാസിന് സമ്മാനിച്ചു. എം.സി.നാരായണൻ നമ്പ്യാർ ഡോ:ജി.പി കുഞ്ഞാലിക്കുട്ടി അനുസ്മരണ പ്രഭാഷണം നടത്തി.
ഇസ്മായിൽ വാണിമേൽ അവാർഡ് ജേതാവിനെ പരിചയപ്പെടുത്തി.ഡോ:വി.സി ഫസൽ മുഹമ്മദ് അവാർഡ് ജേതാവിന് പൊന്നാടയണിയിച്ചു.ചടങ്ങിൽ നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി.മുഹമ്മദലി, ബംഗ്ലത്ത് മുഹമ്മദ്,കെ.പി.മുഹമ്മദ്, പി.ബി.കുഞ്ഞമ്മദ്ഹാജി, കെ.കെ.നവാസ്, കെ.എ.അബ്‌ദുൽജലീൽ, ഹമീദ് വലിയാണ്ടി, കണേക്കൽ അബ്ബാസ്, കുറുമ്പിയത്ത് കുഞ്ഞബ്‌ദുല്ല, ജി.പി.കുഞ്ഞാലിക്കുട്ടി, വി.സി.ശിഹാസ് തുടങ്ങിയവർ സംസാരിച്ചു.
Dr GP Foundation Teacher Award to TM Ilyas









































