Feb 24, 2026 07:43 PM

​ നാദാപുരം: ( https://nadapuram.truevisionnews.com/) പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി ഓട്ടം നടത്തിയ ടാക്സി വാഹനങ്ങളുടെ വാടക ലഭിച്ചില്ലെന്ന പരാതിയുമായി കല്ലാച്ചിയിലെ ടാക്സി തൊഴിലാളികൾ.

തെരഞ്ഞെടുപ്പ് കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും അർഹമായ തുക ലഭിക്കാത്തത് സാധാരണക്കാരായ തൊഴിലാളികളെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.ആർ.ടി.ഒ ഇടപെട്ടാണ് തെരഞ്ഞെടുപ്പ് ചുമതക്കോവശ്യമായ വാഹനങ്ങൾ പിടിച്ചെടുത്തത്.

തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ എത്തിക്കുന്നതിനും മറ്റ് ഔദ്യോഗിക ആവശ്യങ്ങൾക്കുമായി ഉപയോഗിച്ച ടാക്സി, വാഹനങ്ങളുടെ വാടകയാണ് ഇനിയും വിതരണം ചെയ്യാത്തത്. കൈയ്യിൽ നിന്ന് പണമെടുത്ത് ചെലവാക്കിയാണ് മൂന്ന് ദിവസത്തെ ഡ്യൂട്ടി ഡ്രൈവർമാർ നിർവ്വഹിച്ചത്.

വാടക കിട്ടാത്തതിനാൽ പലരും കടുത്ത ദുരിതത്തിലാണ്. നാലായിരത്തോളം രൂപയാണ് ഓരോരുത്തർക്കും ലഭിക്കാനുള്ളത്. അധികൃതരോട് പലതവണ പരാതിപ്പെട്ടിട്ടും 'ഫണ്ട് ലഭ്യമായിട്ടില്ല' എന്ന മറുപടിയാണ് ലഭിക്കുന്നതെന്ന് ഇവർ ആരോപിക്കുന്നു.

തൊഴിലാളികളുടെ അധ്വാനത്തിന് വില നൽകാത്ത അധികൃതരുടെ നടപടിയിൽ ശക്തമായ പ്രതിഷേധത്തിലാണ് കല്ലാച്ചി ടൗണിലെ വിവിധ യൂണിയനുകളിൽപ്പെട്ട ടാക്സി ഡ്രൈവർമാർ.

വരും ദിവസങ്ങളിലും തുക ലഭിച്ചില്ലെങ്കിൽ കളക്ടറേറ്റ് പടിക്കൽ ഉൾപ്പെടെ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനാണ് തൊഴിലാളികളുടെ തീരുമാനം. വാർത്ത സമ്മേളനത്തിൽ കെ.ലികേഷ്, ടി. കുഞ്ഞിക്കണ്ണൻ എന്നിവർ പങ്കെടുത്തു.

Complaints that taxi workers in Kallachi were not paid rent.

Next TV

Top Stories










News Roundup






Entertainment News