വിദ്യാർത്ഥികൾക്ക് നവ്യാനുഭൂതി സമ്മാനിച്ച് 'ഇശലോരം' ശില്പശാലയ്ക്ക് തുടക്കമായി

വിദ്യാർത്ഥികൾക്ക് നവ്യാനുഭൂതി സമ്മാനിച്ച്  'ഇശലോരം' ശില്പശാലയ്ക്ക് തുടക്കമായി
Aug 16, 2025 06:42 PM | By Athira V

നാദാപുരം: മാപ്പിള കലകളെ കുറിച്ച് പുതിയ തലമുറയിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ വാണിമേൽ അബ്ദുറഹ്മാൻ ഗുരുക്കൾ മാപ്പിള കല പഠന കേന്ദ്രം വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് നടത്തുന്ന ഇശലോരം പദ്ധതിക്ക് തുടക്കമായി. നാദാപുരം മേഖലയിലെ തെരഞ്ഞെടുക്കപ്പെട്ട 10 വിദ്യാലയങ്ങളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പിലാക്കുന്നത്. കലാപരരായ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു നടത്തുന്ന ശില്പശാലയിൽ മാപ്പിളപ്പാട്ട്,, ഒപ്പന, ദഫ്,

അറബന, വട്ടപ്പാട്ട്, കോൽക്കളി എന്നീ മാപ്പിള കലകളെ കുറിച്ച് ഗഹനമായ പഠനവും ചർച്ചയും നടക്കും. മാപ്പിള കവി കുന്നത്ത് മൊയ്തു മാസ്റ്റർ രചിച്ച മാപ്പിളപ്പാട്ട് സമാഹാരമായ ബദറൊളി എന്ന പുസ്തകം ശില്പശാലയിൽ പങ്കെടുക്കുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും നൽകും.

മേഖല തല ഉദ്ഘാടനം പേരോട് എം ഐ എം ഹയർസെക്കൻഡറി സ്കൂളിൽ മാനേജിംഗ് കമ്മിറ്റി പ്രസിഡണ്ട് പി ബി കുഞ്ഞമ്മദ് ഹാജി നിർവഹിച്ചു. വിദ്യാർത്ഥികൾക്ക് നൽകുന്ന പുസ്തകങ്ങൾ സീനിയർ അസിസ്റ്റന്റ് ഓലിയോട്ട് കുഞ്ഞബ്ദുള്ളക്ക് അദ്ദേഹം കൈമാറി.

ചടങ്ങിൽ, പഠന കേന്ദ്രം ഓർഗനൈസിംഗ് സെക്രട്ടറി എം കെ അഷ്‌റഫ്‌ അധ്യക്ഷനായി. ചെയർമാൻ കുന്നത്ത് മൊയ്തു മാസ്റ്റർ, ജനറൽ സെക്രട്ടറി സി കെ കുഞ്ഞമ്മദ് മാസ്റ്റർ എന്നിവർ വിദ്യാർത്ഥികളുമായി സംവദിച്ചു. കോ ഓർഡിനേറ്റർ സി കെ അഷ്റഫ് പദ്ധതി വിശദീകരിച്ചു. അബ്ദുൽ ഹമീദ് മാസ്റ്റർ സ്വാഗതവും നൗറ മിൻഹ നന്ദിയും പറഞ്ഞു. ഗാന വിരുന്നും. അരങ്ങേറി.

'Isaloram' workshop begins, giving students a new experience

Next TV

Related Stories
കേരള പ്രവാസി സംഘം ഏരിയ കൺവെൻഷനും ജില്ലാ പഞ്ചായത്ത് അംഗത്തിന് ആദരവും

Feb 24, 2026 08:59 PM

കേരള പ്രവാസി സംഘം ഏരിയ കൺവെൻഷനും ജില്ലാ പഞ്ചായത്ത് അംഗത്തിന് ആദരവും

കേരള പ്രവാസി സംഘം, ഏരിയ കൺവെൻഷനും ജില്ലാ പഞ്ചായത്ത് അംഗത്തിന്...

Read More >>
തെരഞ്ഞെടുപ്പ് കഴിഞ്ഞ് മാസങ്ങളായി; കല്ലാച്ചിയിലെ ടാക്സി തൊഴിലാളികൾക്ക് വാടക നൽകിയില്ലെന്ന് പരാതി

Feb 24, 2026 07:43 PM

തെരഞ്ഞെടുപ്പ് കഴിഞ്ഞ് മാസങ്ങളായി; കല്ലാച്ചിയിലെ ടാക്സി തൊഴിലാളികൾക്ക് വാടക നൽകിയില്ലെന്ന് പരാതി

കല്ലാച്ചിയിലെ ടാക്സി തൊഴിലാളികൾക്ക് വാടക നൽകിയില്ലെന്ന്...

Read More >>
കണ്ണീരിൽ മുങ്ങി ജന്മനാട്; വാണിമേലിലെ ബൈക്ക് അപകടം: രാഹുലിന്റെ മൃതദേഹം സംസ്കരിച്ചു

Feb 24, 2026 04:38 PM

കണ്ണീരിൽ മുങ്ങി ജന്മനാട്; വാണിമേലിലെ ബൈക്ക് അപകടം: രാഹുലിന്റെ മൃതദേഹം സംസ്കരിച്ചു

വാഹനാപകടത്തിൽ മരിച്ച രാഹുലിന്റെ സംസ്കാരം കഴിഞ്ഞു...

Read More >>
Top Stories










News Roundup






Entertainment News