നാദാപുരം: ( nadapuram.truevisionnews.com) മാർബിൾ കയറ്റി വരികയായിരുന്ന കണ്ടെയ്‌നർ ലോറി റോഡിന് നടുവിൽ കുടുങ്ങിയതോടെ കല്ലാച്ചി ടൗണിൽ ഗതാഗതം തടസ്സപ്പെട്ടു. കല്ലാച്ചി പൈപ്പ് റോഡിൽനിന്ന് മെയിൻ റോഡിലേക്ക് ഇറങ്ങുന്ന ജംഗ്ഷനിലാണ് വലിയ കണ്ടെയ്‌നർ ലോറി കുടുങ്ങിയത്. ഇതോടെ കുറ്റ്യാടി ഭാഗത്ത് നിന്നും വടകര ഭാഗത്ത് നിന്നും വരികയായിരുന്ന ബസ്സുകളും മറ്റു വാഹനങ്ങളും ഏറെനേരം റോഡിൽ കുടുങ്ങി.
ബൈക്കുകൾക്കും ചെറിയ കാറുകൾക്കും ഓട്ടോറിക്ഷകൾക്കും മാത്രം കടന്നു പോകാനുള്ള ചെറിയൊരു വഴി മാത്രമാണ് റോഡിൽ ഉള്ളത്. ഹോം ഗാർഡും നാട്ടുകാരും ചേർന്ന് ഗതാഗതം നിയന്ത്രിച്ചു വരികയാണ്. ലോറിയുടെ എയർ പ്രശ്നമാണ് റോഡിന് നടുവിൽ കുടുങ്ങാൻ കാരണമെന്ന് പറയുന്നു. ലോറി നിറയെ മാർബിൾ ഉള്ളതിനാൽ പെട്ടെന്ന് ഇത് തള്ളി മാറ്റാനും പ്രയാസമാണ്.
Traffic jam in Kallachi Container lorry carrying marble gets stuck on the road










































