അരൂര്‍: (nadapuram.truevisionnews.com) ജീവിതശൈലീ രോഗങ്ങളെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെ അരൂര്‍ പ്രതിഭ സ്പോർട്സ് അക്കാദമി ഹരിത വയലിൽ നിർമ്മിച്ച ഓപ്പൺ ജിം കെ.പി. കുഞ്ഞമ്മദ് കുട്ടി എംഎൽഎ ഉദ്ഘാടനം ചെയ്തു. ശരിയായ വ്യായാമത്തിലൂടെയും മാനസിക ഉല്ലാസത്തിലൂടെയും ജീവിതശൈലീരോഗങ്ങളെ ചെറുക്കാൻ സാധിക്കുമെന്ന് എംഎൽഎ പറഞ്ഞു.
ജീവിതശൈലീരോഗങ്ങൾ വർധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ ഭക്ഷണക്രമീകരണത്തിനും വ്യായാമത്തിനും വലിയ പ്രാധാന്യമുണ്ടെന്ന് ഉദ്ഘാടന പ്രസംഗത്തിൽ എംഎൽഎ ചൂണ്ടിക്കാട്ടി. പുറമേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. ജ്യോതിലക്ഷ്മി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പൊതുജനങ്ങൾക്കായി തുറന്നുകൊടുത്ത ഈ ഓപ്പൺ ജിം, പ്രദേശവാസികൾക്ക് സൗജന്യമായി ഉപയോഗിക്കാവുന്നതാണ്.



രവി കൂടുത്താംകണ്ടി, സി.പി.നിധീഷ്, കോറോത്ത് ശ്രീധരന്‍, മുഹമ്മത് പള്ളിയത്ത്, ബി.സിദ്ധാര്‍ഥ്, വി.പി സവിത തുടങ്ങിയവര്‍ സംസാരിച്ചു. ഓണാഘോഷത്തിന്റെ ഭാഗമായി നിരവധി മത്സരങ്ങളും നടന്നു.
Open the gym, lock down diseases; Aroor Pratibha Sports Academy builds open gym in green fields