അരൂർ: (nadapuram.truevisionnews.com) കെ.എസ്.എസ്.പി.എ പുറമേരി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ അധ്യാപകദിനാചരണം ശ്രദ്ധേയമായി. അരൂർ യു.പി.സ്കൂൾ അധ്യാപകനായിരുന്ന പി.സോമനെ ആദരിച്ചു. കോൺഗ്രസ് ഭാരവാഹി കൂടിയാണ് പി.സോമൻ.
നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് പി.കെ.കണാരൻ ഉദ്ഘാടനം ചെയ്‌തു. കെ.പി.ശ്രീധരൻ അധ്യക്ഷത വഹിച്ചു. ആർ.കെ.ബാലൻ, കെ. ജയരാജൻ, പി. വേണുഗോപാലൻ, ചെത്തിൽ കുമാരൻ എന്നിവർ പ്രസംഗിച്ചു.



Teachers Day was celebrated under the leadership of KSSPA purameri Mandal Committee