നാദാപുരം: (nadapuram.truevisionnews.com) ഓണംഓഫർ കേട്ട് ഓടിയെത്തിയവർ അപകടത്തിൽപ്പെട്ടു. നാദാപുരത്തെ തുണിക്കടയിലെ തിക്കിലും തിരക്കിലും ഗ്ലാസ് പൊട്ടി നിരവധി പേർക്ക് പരിക്ക്. മുടവന്തേരി സ്വദേശി വണ്ണാരത്ത് ഷബീൽ (22), നാദാപുരം സ്വദേശി സച്ചിൻ (16), കൈനാട്ടി സ്വദേശി മുഹമ്മദ് ഷാമിലി (18), വളയം സ്വദേശി നയനിക് (14), അദ്വൈത് (15), വളയം സ്വദേശി ആദിക് (15), ചെക്യാട് സ്വദേശി ഷാൽവിൻ (15) എന്നിവർക്കാണ് പരിക്കേറ്റത്.
നാദാപുരം കസ്തൂരി കുളത്തെ വടകര സ്വദേശികളുടെ ഉടമസ്ഥതയിലുള്ള ബ്ലാക്ക് മെൻസ്സിലായിരുന്നു പുരുഷ വസ്ത്രങ്ങൾക്ക് വലിയ വിലക്കുറവിൻ്റെ ഓഫർ നൽകിയത്. ഇതറിഞ്ഞ് നൂറുകണക്കിന് യുവാക്കളാണ് കടയിൽ ഇരച്ച് എത്തിയത്.



പരിക്കേറ്റവരെ നാദാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായവരെ കോഴിക്കോടേക്ക് കൊണ്ടുപോയി. ഏത് ഡ്രസ് എടുത്താലും 99 രൂപ എന്നാണ് ഓഫർ. ഇതോടെ ജനങ്ങൾ തള്ളിക്കയറുകയായിരുന്നു.
Several injured in glass breakage in a stampede at a clothing store in Nadapuram