അരൂർ : (nadapuram.truevisionnews.com) പതിറ്റാണ്ടുകളായി കോൽക്കളി അന്യം നിന്ന് പോകാതെ നെഞ്ചോട് ചേർത്ത പാറച്ചാലിൽ കണ്ണനെ ആദരിച്ചു. മഞ്ചാങ്കാട്ടിൽ കുട്ടിച്ചാത്തൻ കാവിലാണ് ആദരം നൽകിയത്. ഒട്ടനവധി പേർക്ക് കോൽക്കളി പഠിപ്പിച്ചു നൽകിയ വ്യക്തിയാണ് പി.സി കണ്ണൻ.
കോൽക്കളി അന്യംനിന്നു പോകാൻ അനുവദിച്ചുകൂടെന്ന് കണ്ണൻ പറഞ്ഞു. ചെത്തിൽ കുമാൻ അധ്യക്ഷത വഹിച്ചു. പി.കെ രാധാകൃഷ്ണൻ, അശോകാലയം അശോകൻ, കെ.ടി കണ്ണൻ, സി.കെ സജീവൻ എന്നിവർ പ്രസംഗിച്ചു.
Kolkali Gurus honoured PC Kannan