Featured

മുന്നറിയിപ്പ്; ഓഫർ അപകടം ജീവന് വില കൽപ്പിക്കണം -വിവി മുഹമ്മദലി

News |
Sep 6, 2025 05:42 PM

നാദാപുരം: (nadapuram.truevisionnews.com) നാദാപുരത്തെ വ്യാപാരികൾക്ക് കർശന മുന്നറിയിപ്പുമായി ഗ്രാമ പഞ്ചായത്ത്. പ്രസിഡന്റ് വി വി മുഹമ്മദ് അലി. നിയമവിരുദ്ധമായ ഓഫറുകളും അപകടം വരുത്തുന്നതരത്തിലുള്ള പ്രചരണരീതികളും നിർത്തണമെന്നും ജനങ്ങളുടെ ജീവന് വില കല്പിക്കണമെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി അറിയിച്ചു.

കെട്ടിടത്തിന്റെ ബലമോ ഗ്ലാസിന്റെബലമോ പരിഗണിക്കാതെ അമിതമായ ഓഫറുകൾ നൽകി ജനങ്ങളെ വിളിച്ചു വരുത്തി അപകടങ്ങളുണ്ടാക്കുന്ന തരത്തിൽ ചില പ്രവണതകൾ കണ്ടുവരുന്നുണ്ട്. ഇത്തരത്തിലുള്ള വിപണന മേള ഒരു കാരണവശാലും അനുവദിക്കില്ലെന്നും പ്രസിഡന്റ് കൂട്ടിച്ചേർത്തു. ഇത്തരത്തിലുള്ള അപകടങ്ങൾക്ക് കാരണമാകുന്ന സ്ഥാപനങ്ങൾക്കെതിരെ നിയമപരമായ നടപടിയെടുക്കുമെന്നും വി വി മുഹമ്മദ് അലി അറിയിച്ചു.

നാദാപുരത്തെ തുണിക്കടയിലെ തിക്കിലും തിരക്കിലും ഗ്ലാസ് പൊട്ടി നിരവധി പേർക്ക് പരിക്കേറ്റിരുന്നു. ഇതിനു പിന്നാലെയാണ് നാദാപുരം പഞ്ചായത്തിന്റെ കർശന മുന്നറിപ്പ്. നാദാപുരം കസ്തൂരികുളത്തെ വടകര സ്വദേശികളുടെ ഉടമസ്ഥതയിലുള്ള ബ്ലാക്ക് മെൻസ്സിലായിരുന്നു പുരുഷ വസ്ത്രങ്ങൾക്ക് വലിയ വിലക്കുറവിൻ്റെ ഓഫർ നൽകിയത്. ഇതറിഞ്ഞ് നൂറുകണക്കിന് യുവാക്കളാണ് കടയിൽ ഇരച്ച് എത്തിയത്.

മുടവന്തേരി സ്വദേശി വണ്ണാരത്ത് ഷബീൽ (22), നാദാപുരം സ്വദേശി സച്ചിൻ (16), കൈനാട്ടി സ്വദേശി മുഹമ്മദ് ഷാമിലി (18), വളയം സ്വദേശി നയനിക് (14), അദ്വൈത് (15), വളയം സ്വദേശി ആദിക് (15), ചെക്യാട് സ്വദേശി ഷാൽവിൻ (15) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ നാദാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായവരെ കോഴിക്കോടേക്ക് കൊണ്ടുപോയി. ഏത് ഡ്രസ് എടുത്താലും 99 രൂപ എന്നാണ് ഓഫർ. ഇതോടെ ജനങ്ങൾ തള്ളിക്കയറുകയായിരുന്നു.

Nadapuram Grama Panchayath President VV Muhammadali issues strict warning

Next TV

Top Stories










//Truevisionall