നാദാപുരം : (nadapuram.truevisionnews.com) ഓണനാളിൽ അവധിക്ക് നാട്ടിലെത്തിയ ജവാൻ അർജുൻ്റെ വേർപാട് നാടിന് കണ്ണീരായി. വളയം നിരവുമ്മലിലെ ബിഎസ്എഫ് ജവാൻ ഒന്തമ്മൽ അർജുൻ (33) ആണ് ഇന്നലെ മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം ഇന്ന് ഉച്ചയോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു.
നിരവുമ്മൽ മൈതാനിയിൽ പൊതുദർശനത്തിന് വെച്ച മൃതദ്ദേഹത്തിൽ നൂറുകണക്കിനാളുകൾ അന്ത്യോപചാരമർപ്പിച്ചു. സഞ്ചയനം ചൊവ്വാഴ്ച്ച.



അച്ഛൻ:
രവീന്ദ്രൻ.അമ്മ: റീജ മൊകേരി.
ഭാര്യ: പ്രവിഷ വാണിമേൽ.
മകൾ:ദേവൂട്ടി (വിദ്യാർഥിനി
ലിറ്റിൽ ഫ്ലവർ സ്കൂൾ കല്ലാച്ചി)
സഹോദരി: അദർശ ( ചെക്കോറ്റ).
The body of Jawan Arjun who died in Valayam Niravummal was cremated