തൂണേരി: മുടവന്തേരി ബദ് രിയ്യ ഹിഫ്ളുൽ ഖുർആൻ സ്റ്റഡി സെൻ്റർ മീലാദ് ഫെസ്റ്റ് സംഘടിപ്പിച്ചു. ലിവാ ഉൽ ഇസ്ലാം മദ്രസ വിദ്യാർത്ഥികളും ഹിഫ്ള് വിദ്യാർത്ഥികളും അണിചേർന്ന് നബിദിന റാലി വർണാഭമായി. മദ്ഹുറസൂൽ പ്രഭാഷണം മുദരിസ് അബ്ദുൽ അസീസ് നിസാമി ഉദ്ഘാടനം ചെയ്‌തു.
കമ്മിറ്റി പ്രസിഡണ്ട് കയ്യേരി മമ്മു ഹാജി അധ്യക്ഷനായി. മുദരിസ് എ ണവള്ളൂർ ഉദ്ഘാടനം ചെയ്‌തു.തുണേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി.



പ്രൻസിപ്പൽ ഹാഫിള് മുഹമ്മദലി ദാരിമി, ഇബ്രാഹിം ദാരിമി, മുഹമ്മദ് മുസ്ലിയാർ പനാട, നടക്ക അമ്മദ് ഹാജി, അബ്‌ദുല്ല ഹാജി താറ്റിൽ, ഹമീദ് ഹാജി കണ്ടോത്ത്, ഹമീദ് പി കെ, ഖത്തർ മുടവന്തേരി വെൽഫയർ ഭാരവാഹികളായ അജ്‌മൽ താറ്റിൽ, അഷ്റഫ് തുണ്ടിയിൽ, മഹമൂദ് സി എച്ച്, ഹമീദ് കളത്തറ, ഹമീദ് എൻ സി, അലി പി സി എന്നിവർ പങ്കെടുത്തു. വിദ്യാർത്ഥികളുടെ കലാ മത്സര പരിപാടികളും സംഘടിപ്പിച്ചു. മൂസ മാസ്റ്റർ എ.പി.കെ സ്വാഗതം പറഞ്ഞു
Meelad Fest organized in Mudavantheri