Featured

ആഷ്വാസ്‌ ധനസഹായ വിതരണം നാളെ

News |
Sep 8, 2025 09:00 PM

നാദാപുരം: വ്യാപാരി വ്യവസായി ഏകോപനസമിതി കല്ലാച്ചിയൂണിറ്റിൽ നിന്നും മരണപെട്ട സൂര്യാ സ്റ്റുഡിയോ ഉടമ രമേശന്റെ കുടുംബത്തിനുള്ള ആശ്വാസ്‌ പദ്ധതി പ്രകാരമുള്ള പത്ത്‌ ലക്ഷം രൂപയുടെ ധനസഹായ വിതരണവും വാർഷിക ജനറൽ ബോഡിയോഗവും നാളെ. നാദാപുരം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്യുമെന്ന് വ്യാപാരി നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

വ്യാപാരി നേതാക്കളായ വി സുനിൽകുമാർ, സലീം രാമനാട്ടുകര, ജിജി തോംസൺ, കബീർ, ഏരത്‌ ഇഖ്ബാൽ,കണേക്കൽ അബ്ബാസ്‌ എന്നിവർ പങ്കെടുക്കും. യോഗത്തിൽ വെച്ച്‌ കല്ലാച്ചിയിലെ രണ്ട് വിദ്യാർത്ഥികളുടെ ചികിൽസാ സഹായ വിതരണവും നടത്തും ഭാരവാഹികളായ ഷംസുദ്ദീൻ ഇല്ലത്ത്‌, സലാം സ്പീഡ്‌, റ്റാറ്റ അബ്ദുറഹിമാൻ, തണൽ അഷോകൻ, ഷഫീഖ്‌ പി സി ടെക്‌ എന്നിവർ അറിയിച്ചു, വ്യാപാരോണാഘോഷവും , ഉന്നത വിജയം നേടിയ വ്യാപാരികളുടെ മക്കളെ അനുമോദികുന്ന ചടങ്ങും നടത്തുന്നുണ്ട്.

Ashwas financial assistance to be distributed to Surya Studio owner Rameshan's family tomorrow

Next TV

Top Stories










News Roundup






Entertainment News





//Truevisionall