നാദാപുരം:(nadapuram.truevisionnews.com) നാദാപുരം പഞ്ചായത്തിൽ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി വോട്ടർ പട്ടിക അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ എൽഡിഎഫ് മാർച്ചും ധർണ്ണയും നടത്തി.സിപിഐ എം ഏരിയ സെക്രട്ടറി എ മോഹൻദാസ് ഉദ്ഘാടനം ചെയ്‌തു.
സി എച്ച് മോഹനൻ അധ്യക്ഷനായി. കരിമ്പിൽ ദിവാകരൻ,വി എ കെ കുഞ്ഞിപോക്കർ,കെ പി കുമാരൻ, എരോത്ത് ഫൈസൽ,പി പി ബാലകൃഷ്ണൻ,നിഷ മനോജ്,എ കെ ബിജിത്ത് എന്നിവർ സംസാരിച്ചു. ടി സുഗതൻ സ്വാഗതം പറഞ്ഞു.
Threats to officials; LDF holds march and dharna in Nadapuram against move to subvert voter list