പാറക്കടവ് : (nadapuram.truevisionnews.com) ചെക്യാട് പഞ്ചായത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടർപട്ടിക അട്ടിമറിക്കാനുള്ള ഉദ്യോഗസ്ഥ യുഡിഎഫ് അവിശുദ്ധ കൂട്ടുകെട്ടിനെതിരെ എൽഡിഎഫ് പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തിൽ ചെക്യാട് പഞ്ചായത്ത് ഓഫീസിനു മുന്നിൽ മാർച്ച് ധർണയും സംഘടിപ്പിച്ചു.
ഡബിൾ വോട്ടുകൾ തള്ളുന്നതിനായി എൽഡിഎഫ് നൽകിയ അപേക്ഷകൾ നിരസിക്കുകയും എന്നാൽ യുഡിഎഫ് നൽകിയ അപേക്ഷകൾ സ്വീകരിച്ച് വോട്ടർമാരെ ഒഴിവാക്കുകയുമാണ് ഉദ്യോഗസ്ഥർ ചെയ്തത്.



സീനിയർ ക്ലാർക്കും പഞ്ചായത്ത് അസി. സെക്രട്ടറിയുമാണ് നേതൃത്വത്തിലാണ് നിയമവിരുദ്ധ പ്രവർത്തനം നടത്തിയതെന്ന് എൽഡിഎഫ് ആരോപിച്ചു. സിപിഐഎം ഏരിയ കമ്മിറ്റി അംഗം വി കെ ഭാസ്കരൻ സമരം ഉദ്ഘാടനം ചെയ്തു.വി കെ ശ്രീധരൻ അധ്യക്ഷനായി. വി പി ചന്ദ്രൻ സംസാരിച്ചു.കെ പി കുമാരൻ സ്വാഗതം പറഞ്ഞു.
Election sabotage removed LDF marches to Chekyad panchayat