നാദാപുരം : (nadapuram.truevisionnews.com) പയന്തോങ്ങ് മദ്രസ ഹാളിൽ വെച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ വച്ച് മഹല്ല് ഖാളിയായി സയ്യിദ് ഉവൈസ് റഹ്മാനി സഖാഫ് ചുമതലയേറ്റു. മാജിദ് റഹ്മാൻ വെള്ളിയോടങ്കണ്ടിയുടെ പ്രാർത്ഥന യോടെ ആരംഭിച്ച പരിപാടിയിൽ മുഹമ്മദ് ഷാഫി അശ്ഹരി ഖിറാഅത്ത് നടത്തി. മഹല്ല് പ്രസിഡന്റ് എൻ.പി. അന്ത്രു അധ്യക്ഷത വഹിച്ച ചടങ്ങ് നാദാപുരം മുദരിസും പ്രമുഖ പണ്ഡിത വര്യരുമായ കെ.കെ. കുഞ്ഞാലി ഉസ്താദ് ഉദ്ഘാടനം ചെയ്തു.
ഉവൈസ് തങ്ങളുടെ ജീവിതവഴികളെ കുറിച്ചുള്ള വിവരണത്തോടെ നൂറുദ്ധീൻ പി.പി ഉവൈസ് തങ്ങളെ സദസ്സിന് പരിചയപ്പെടുത്തി. സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാ പ്രസിഡന്റ് ബഷീർ ഫൈസി ചീക്കോന്ന് ഉവൈസ് തങ്ങളെ സ്ഥാന വസ്ത്രങ്ങളും തലപ്പാവും അണിയിച്ചു.



മഹല്ല് കമ്മറ്റിക്ക് വേണ്ടി അലി എൻ ഹമീദ് കെ.ടി.കെ. മഹല്ല് ജിസിസി കമ്മിറ്റിക്ക് വേണ്ടി ഇമ്പിച്ചി തങ്ങൾ, ബഷീർ പി.പി, ഫൈസൽ കോടഞ്ചേരി മഹല്ല് ഉപദേശ സമിതിക്കുവേണ്ടി ഇല്ലിക്കൽ കുഞ്ഞിസൂപ്പി പയന്തോങ്ങിൽ അന്ത്രു കല്ലാച്ചി റെയിഞ്ച് ജംഇയത്തുൽ മുഅല്ലിമീനു വേണ്ടി, എം.കെ.ഇമ്പിച്ചി തങ്ങൾ കേരള മുസ്ലിം ജമാഅത്തിന് വേണ്ടി, നൗഷിക് വി.പി, മുസ്തഫ കെ.വി. എന്നിവരും ആദരസൂചകമായി ഷാൾ അണിയിച്ചു.
സയ്യിദ് താഹ തങ്ങൾ, കൊടക്കൽ കോയഞ്ഞി തങ്ങൾ , ബഷീർ ഫൈസി ചീക്കോന്ന്, എന്നിവർ ആശീർവാദ പ്രഭാഷണം നടത്തി. സി ആർ.പി മുക്ക് താഹ മസ്ജിദ് പ്രസിഡന്റ് ഹൈദ്രൂസ് തങ്ങൾ ചേലക്കാട് മഹല്ല് പ്രസിഡന്റ് ടി കെ ഷഫീഖ് തങ്ങൾ ചേലക്കാട് മഹല്ല് സിക്രട്ടറി ഇബ്രാഹിം എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.
ചിയ്യൂർ മഹല്ല് പ്രസിഡന്റ് ഇ. എംകുഞ്ഞമ്മദ് ഹാജി, ചിയ്യൂർ മഹല്ല് ട്രഷറർ വെള്ളിയോടങ്കണ്ടി കുഞ്ഞിക്കോയ തങ്ങൾ, മുൻ മഹല്ല് പ്രസിഡന്റ് ഇമ്പിച്ചി തങ്ങൾ, മുൻ മഹല്ല് സിക്രട്ടറി എൻ പി അസീസ് എന്നിവർ ആശംസകൾ അർപ്പിച്ചു. ശേഷം ഖാളി ഉവൈസ് തങ്ങൾ മറുപടി പ്രസംഗം നടത്തി . റിയാസ് കെ.പി, ഉനൈസ് തങ്ങൾ. മുനീർ തങ്ങൾ റഫീഖ് വി.പി, റാഷിദ് വി കെ.ടി എന്നിവർ പരിപാടി കൾക്ക് നേതൃത്വം നൽകി. പിപി ബഷീർ സ്വാഗതവും ഹമീദ് കെടി കെ നന്ദി യും പറഞ്ഞു.
Uwais Thangal takes charge as Khali of Payanthong Mahal