വളയം: (nadapuram.truevisionnews.com) യുഡിഎഫ് പ്രഖ്യാപിച്ചത് ധർണ സമരം. സമരത്തെ നേരിടാൻ വളയം - പാറക്കടവ് റോഡ് ബാരിക്കേട് വെച്ച് അടച്ച് ഗതാഗതം തടസപ്പെടുത്തി പൊലീസ് . വളയം പൊലീസിൻ്റെ മനുഷ്വത്വവിരുദ്ധ - വർഗീയ നിലപാടുകൾക്കെതിരെ വളയം പൊലീസ് സ്റ്റേഷന് മുന്നിൽ യുഡിഎഫ് ധർണ സമരം തുടങ്ങി.



തിരുവോണ ദിനത്തിൽ വളയത്ത് വെച്ച് നടന്ന അടിപിടി കേസിൽ അനാവശ്യ വർഗ്ഗീയത പറഞ്ഞ് പോലീസ് സമർപ്പിച്ച റിമാൻഡ് റിപ്പോർട്ട് പ്രതിഷേധാർഹമാണെന്ന് യുഡിഎഫ് നേതാക്കൾ പറഞ്ഞു. രാവിലെ ടൗണിൽ നിന്ന് പ്രകടനമായാണ് യു ഡി എഫ് പ്രവർത്തകർ ധർണ സമരത്തിന് എത്തിയത്. യു ഡി എഫ് നേതാക്കളായ സി ചന്ദ്രൻ, ടി എം വി ഹമീദ് , രവീഷ് വളയം, കെ കൃഷ്ണൻ മാസ്റ്റർ , നെസീർ വളയം , കോറോത്ത് അമ്മദ് ഹാജി, പി.കെ ശങ്കരൻ , യാസർ അറഫാത്ത് തുടങ്ങിയവർ നേതൃത്വം നൽകി.
Police closed the road; UDF started a dharna in front of Valayam station due to communal standoff