Sep 14, 2025 11:47 AM

വളയം: (nadapuram.truevisionnews.com) മതവികാരം ഉയർത്തിവിട്ട് വർഗീയത ഇളക്കിവിടാൻ ശ്രമിച്ചതിന് 153A വകുപ്പ് ചേർത്ത് റിമാൻഡ് റിപ്പോർട്ട് തയ്യാറാക്കിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കണം. ഈ വിഷയത്തിൽ എംഎൽഎയും സിപിഐഎമ്മും നിലപാട് വ്യക്തമാക്കണമെന്ന് യുഡിഎഫ് ജില്ലാ കൺവീനർ അഹമ്മദ് പുന്നക്കൽ പറഞ്ഞു.

ഒരു പെൺകുട്ടിക്ക് ഗർഭിണിക്ക് ഗർഭം ഉണ്ടായപ്പോൾ നിരപരാധിയായ ഉപ്പയെ പ്രതിചേർത്ത പൊലീസാണ് ഇവിടുത്തെത്. ഇത് റിപ്പോർട്ട് ചെയ്ത മാധ്യമത്തെയും ക്രൂശിക്കുകയാണ്. പൊലീസിൻ്റെ ഇത്തരം കൊള്ളരുതായ്മകൾ നിയമസഭാ കമ്മറ്റി അന്വേഷിക്കണം. ജുഡീഷ്യൽ അന്വേഷണത്തിന് സർക്കാർ തയ്യാറാകണം പുന്നക്കൽ ആവശ്യപ്പെട്ടു.


കേരളത്തെ വർഗീയ കലാപത്തിലേക്ക് നയിക്കാൻ ആരോ ശ്രമിക്കുന്നു. അതിന് പൊലീസിനെ ഉപയോഗപ്പെടുത്തുകയാണോയെന്ന് സംശയിക്കുന്നു. നാദാപുരത്ത് നടന്നതെല്ലാം രാഷ്ട്രീയ സംഘർഷങ്ങളാണ് . വർഗീയ സംഘർഷങ്ങളല്ല. ഒറ്റപ്പെട്ട ചെറിയ സംഘർഷങ്ങളെ വർഗീയ പരമായി ചിത്രീകരിക്കാൻ മുമ്പും ചില പൊലീസ് ഉദ്യോഗസ്ഥർ ശ്രമിച്ചിട്ടുണ്ട്.

വളയത്തെ നിസ്സായ സംഭവത്തിൽ വർഗീയ പരാമർശമുള്ള റിമാൻഡ് റിപ്പോർട്ടാണ് പൊലീസ് തയ്യറാക്കിയതെന്നും അഹമ്മദ് പുന്നക്കൽ പറഞ്ഞു. വളയത്തെ പൊലീസിൻ്റെ നെറികെട്ട വർഗീയ കളി നിയമസഭയിൽ അവതരിപ്പിക്കുമെന്നും ഇതിന് ഈ ഭരണത്തിൽ തന്നെ കണക്ക് പറയിക്കുമെന്ന് മുസ്ലിം ലീഗ് മണ്ഡലം പ്രസിഡൻ്റ് മുഹമ്മദ് ബംഗ്ലത്ത് പറഞ്ഞു.


കേട്ടുകേൾവിയില്ലാത റിമാൻഡ് റിപ്പോർട്ടാണ് വളയം പൊലീസിൻ്റെതെന്ന് യുഡിഎഫ് മണ്ഡലം ചെയർമാൻ അഡ്വ. സജീവ് കുമാർ പറഞ്ഞു. ഒരു ഗർഭത്തിന് രണ്ട് പേരെ ഉത്തരവാദികളാക്കി രണ്ട് പേരെ ജയിലിലടച്ച പൊലീസാണ് നാദാപുരത്തേത്. വാർത്ത റിപ്പോർട്ട് ചെയ്ത മാധ്യമ പ്രവർത്തകരെ കേസെടുത്ത് വേട്ടയാട്ടാനാണ് പൊലീസ് ശ്രമിച്ചത് . ഇത് അനുവദിക്കില്ല. പൊലീസ് നീതികേട് തുടർന്നാൽ സ്ഥിരം ബാരിക്കേട് കെട്ടേണ്ടി വരുമെന്നും  യുഡിഎഫ് സമരത്തിൽ നിന്ന് വ്യക്തമാക്കണമെന്നും കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് മോഹനൻ പാറക്കടവ് പറഞ്ഞു.

അടിപിടി കേസിൽ പ്രതികളുടെ മതം എഴുതി ചേർത്ത് വർഗീയത ഇളക്കി വിടാൻ ശ്രമിച്ച പൊലീസുകാരൻ തൻ്റെ മതം കൂടി എഴുതി വെക്കണമെന്നും ആർഎസ്എസ്സിൻ്റെ മനസ്സുള്ള എസ് ഐ തൻ്റെ തൊപ്പിയിൽ അത് എഴുതി വെക്കണമെന്നും മുസ്ലിം ലീഗ് നാദാപുരം ജനറൽ സെക്രട്ടറി എൻ .കെ മൂസ പറഞ്ഞു.  ടിഎംവി ഹമീദ് അധ്യക്ഷനായി. കെ ചന്ദ്രൻ സ്വാഗതവും കെ എൻ കെ ചന്ദ്രൻ പറഞ്ഞു.

നേതാക്കളായ എം.കെ അശറഫ് ,രവീഷ് വളയം, കെ കൃഷ്ണൻ മാസ്റ്റർ , നെസീർ വളയം , കോറോത്ത് അമ്മദ് ഹാജി, പി.കെ ശങ്കരൻ , യാസർ അറഫാത്ത് തുടങ്ങിയവർ നേതൃത്വം നൽകി.

UDF dharna; Case should be filed against police officers for trying to stir up communalism Ahmed Punnakkal

Next TV

Top Stories










Entertainment News





//Truevisionall