വളയം: (nadapuram.truevisionnews.com) മതത്തിൻ്റെയും ജാതിയുടെയും അടിസ്ഥാനത്തിൽ വേർതിരിച്ച് കണ്ട് വർഗീയപരമായ പൊലീസ് റിമാൻഡ് റിപ്പോർട്ട് ആസൂത്രിതമാണെന്ന് എസ്ഡിപിഐ ജില്ലാ ട്രഷറർ നാസർ കെ.കെ പറഞ്ഞു.
എസ്ഡിപിഐ നാദാപുരം മണ്ഡലം കമ്മറ്റി വളയം പൊലീസ് സ്റ്റേഷൻ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയ പാർട്ടികൾക്ക് അധികാരത്തിലേറുന്നതിന് വേണ്ടി ജനങ്ങളെ വർഗീയവൽക്കരിക്കുകയാണ്. പൊലീസ് പെറ്റി കേസുകളിൽ വരെ വർഗീയ നിറം നൽകുന്നുണ്ടോയെന്നും പൊലീസിൻ്റെ നിക്പക്ഷത ഉന്നത ഉദ്യോഗസ്ഥർ പരിശോധിക്കണമെന്നും നാസർ പറഞ്ഞു. മണ്ഡലം പ്രസിഡൻ്റ് എം കെ ഇബ്രാഹിം അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡൻ്റ് എം.കെ റഫീഖ് സ്വാഗതവും പറഞ്ഞു
Communal police remand report planned - SDPI