വളയം: (nadapuram.truevisionnews.com) വളയം പൊലീസ് സ്റ്റേഷൻ ആർഎസ്എസ് ശാഖയാണോയെന്ന ചോദ്യവുമായി വളയം പൊലീസ് സ്റ്റേഷനിലേക്ക് എസ്ഡിപിഐ മാർച്ച്. കാക്കിക്കുള്ളിൽ ആർ എസ്എസ് ആണെങ്കിൽ യുപി അല്ല ഇത് കേരളമാണ് എന്ന് പൊലീസ് ഓർക്കണമെന്ന് എസ്ഡിപിഐ മുദ്രാവാക്യം.
എസ്ഡിപിഐ നാദാപുരം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിലായിരുന്നു പൊലീസ് സ്റ്റേഷൻ മാർച്ച് . വളയം ടൗണിൽ നിന്ന് ആരംഭിച്ച മാർച്ച് വളയം - പാറക്കടവ് റോഡിൽ സ്റ്റേഷൻ പരിസരത്ത് പൊലീസ് തടഞ്ഞു.
SDPI march to Valayam police station