നാദാപുരം : (nadapuram.truevisionnews.com) തിരുവോണ ദിനത്തിൽ വളയത്ത് വെച്ച് നടന്ന സാധാരണ അടിപിടി കേസിൽ അനാവശ്യ വർഗ്ഗീയത പറഞ്ഞു പോലീസ് സമർപ്പിച്ച റിമാൻഡ് റിപ്പോർട്ട് പ്രതിഷേധാർഹമാണെന്ന് യൂത്ത് കോൺഗ്രസ്. എഫ്. ഐ. ആറിനകത്ത് പ്രതികൾ മർദ്ദിച്ചുവെന്ന് മാത്രം പറയുകയും റിമാൻഡ് റിപ്പോർട്ടിൽ പ്രതികൾ വർഗ്ഗീയപരമായാണ് അക്രമം നടത്തിയതെന്ന് പറയുന്നതിൽ പോലീസിന്റെ താല്പര്യം വ്യക്തമാകണമെന്നും വളയം പോലീസ് സംഘപരിവാറിന് പഠിക്കുകയാണോയെന്നും യൂത്ത് കോൺഗ്രസ്
മലയാളിയുടെ ആഘോഷമാണ് ഓണമെന്ന് അറിയാത്തവരാണോ വളയത്തെ പോലീസെന്നും യൂത്ത് കോൺഗ്രസ് ചോദിച്ചു. ഭരണഘടന ഉറപ്പു നൽകുന്ന മതനിരപേക്ഷതയും, സാമൂഹിക നീതിയും സംരക്ഷിക്കേണ്ട സ്ഥാപനമായ പോലീസിൽ നിന്ന് ഇത്തരം പ്രവർത്തികൾ നടക്കുന്നത് അങ്ങേ അറ്റം ഖേദകരവും, പ്രതിഷേധാർഹവുമാണ്.
നിയമവും നീതിയും പാലിച്ച് ജനങ്ങളെ സംരക്ഷിക്കേണ്ട പോലീസ് തന്നെ വർഗ്ഗീയതക്ക് വഴങ്ങുകയും, നാടിന്റെ സമാധാനത്തിനും സൗഹൃദത്തിനും വിഗാധമായി നിൽക്കുകയാണെങ്കിൽ അത്തരക്കാരെ നിയമപരമായും, രാഷ്ട്രീയപരമായും യൂത്ത് കോൺഗ്രസ് നേരിടുംമെന്നും യൂത്ത് കോൺഗ്രസ് നാദാപുരം നിയോജ്ക മണ്ഡലം പ്രസിഡന്റ് അനസ് നങ്ങാണ്ടി പറഞ്ഞു.
ഇത്തരം സംഭവങ്ങൾക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ ഉടൻ നടപടിയെടുക്കണമെന്നും, ഭാവിയിൽ വർഗീയതയുടെ പേരിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതന്നും ബി.ജെ. പി യെ കൂട്ട് പിടിച്ച് ഒരിക്കൽകൂടെ അധികാരത്തിലെത്താൻ ശ്രമിക്കുന്ന പിണറായി വിജയന്റെ ഭരണത്തിൽ ഇതും ഇതിനപ്പുറവും നടക്കുമെന്നും അനസ് നങ്ങാണ്ടി പറഞ്ഞു
The police should not study the ring of Sangh Parivar - Youth Congress