വാണിമേൽ: (nadapuram.truevisionnews.com) വാണിമേൽ ഗ്രാമ പഞ്ചായത്ത് ജനകീയസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി മുട്ടയുൽപ്പാദന വർധനവും, സ്ത്രീ ശക്തീകരണവും ലക്ഷ്യം വെച്ച് മുട്ടക്കോയി വളർത്തൽ
പദ്ധതി നടപ്പിലാക്കി തുടങ്ങി. രണ്ടായിരം കുടുംബങ്ങളെ ഗുണഭോക്താക്കളാക്കി കൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഉൽഘാടനം പ്രസിഡന്റ് പി. സുരയ്യ ടീച്ചർ നിർവഹിച്ചു. വൈസ്. പ്രസിഡന്റ് സെൽമ രാജു, സ്ഥിരം സമിതി ചെയർ പേഴ്സൺ ഫാത്തിമ കണ്ടിയിൽ, മെമ്പർമാരായ എം. കെ. മജീദ്, അനസ് നങ്ങാണ്ടി, മൃഗസംരക്ഷണ വകുപ്പ് മേധാവി ഡോക്ടർ ദിൽവേദ്, എം. പി. സൂപ്പി എന്നിവർ സംബന്ധിച്ചു.
egg chicken breeding project begins in Vanimel Grama Panchayath









































