Oct 7, 2025 07:21 PM

നാദാപുരം: (nadapuram.truevisionnews.com) നാദാപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ കൂട്ടായ്മമയായ ടൈമും, നാദാപുരം എം.ഇ.ടി. കോളജും സംയുക്തമായി ആരംഭിക്കുന്ന സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സിസിൻ്റെ ആദ്യഘട്ടം എൻട്രൻസ് ടെസ്റ്റ് ഒക്ടോബർ 18ന് ആരംഭിക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

7,8,9 ക്ലാസുകളിലെ വിദ്യാർഥികൾക്കുള്ള ഫൗണ്ടേഷൻ കോഴ്‌സാണ് ആദ്യഘട്ടത്തിൽ നടത്തുന്നത്. പെരിന്തൽമണ്ണ ആസ്‌ഥാനമായി പ്രവർത്തിക്കുന്ന, നജീബ് കാന്തപുരം എംഎൽഎ നേത്യത്വം കൊടുക്കുന്ന ഹൈദരലി ശിഹാബ് തങ്ങൾ സിവിൽ സർവീസ് അക്കാദമിയുടെ സബ് സെൻ്ററായിട്ടാണ്  പദ്ധതി തുടക്കം കുറിക്കുന്നത്.

വാർത്ത സമ്മേളനത്തിൽ നരിക്കോൾ നാസർ, കരയത്ത് നാസർ ഹാജി, അസീസ് വയലിൽ, പാലോളളതിൽ ഇസ്മായിൽ, പറമ്പത്ത് ഇസ്മായിൽ, എൻ.കെ.അബ്ദുസലീം, വാഴയിൽ ഷഹറാസ് എന്നിവർ പaങ്കടുത്തു.


Entrance test on 18th First phase of Civil Service Foundation Course

Next TV

Top Stories










News Roundup