പുറമേരി: (https://nadapuram.truevisionnews.com/) വികസനം തുടരാൻ, ഭരണ തുടർച്ചയ്ക്കായ് മുദ്രാവാക്യം ഉയർത്തി കെ കെ ദിനേശൻ പുറമേരി നയിക്കുന്ന പുറമേരി പഞ്ചായത്ത് വികസന ജാഥ തുടങ്ങി.
അരൂര് നടക്ക് മീത്തൽ സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ കെ ദിനേശൻ ഉദ്ഘാടനം ചെയ്തു. ടി കെ രാഘവൻ അധ്യക്ഷനായി.വി പി കുഞ്ഞികൃഷ്ണൻ,പി സുരേഷ് ബാബു, കെ പി വനജ,വി കെ അഡ്വ: ജ്യോതിലക്ഷ്മി, ജാഥാ ലീഡർ കെ കെ ദിനേശൻ പുറമേരി,പ്രേം ഭാസിൻ, ഉപ ലീഡർമാർ,അഭിജിത്ത് കോറോത്ത്,കെ ടി കെ ബാലകൃഷ്ണൻ,സി പി നിധീഷ്, പൈലറ്റ്മനോജ് മുതുവടത്തൂര് ,മാനേജർ കെ പി മനോജ് കുമാർ എന്നിവർ സംസാരിച്ചു. ഒ രമേശൻ സ്വാഗതം പറഞ്ഞു.



ബുധൻ രാവിലെ അരൂര് കല്ലുംപുറം നിന്നും ആരംഭിക്കുന്ന ജാഥ വൈകീട്ട് പുറമേരി സമാപിക്കും. ജില്ലാ എൽഡിഎഫ് കൺവീനർ മുഹമ്മദ് ഉദ്ഘാടനം ചെയ്യും.
LDF campaign march for continued development and continuity of government