നാദാപുരം : (www.truevisionnews.com) നാദാപുരം പഞ്ചായത്തിലെ വിവിധ വാർഡുകളിൽ യുഡിഎഫ് അനധികൃതമായി വോട്ട് ചേർക്കുന്നതിന് അപേക്ഷ നൽകിയതായി എൽഡിഎഫ് . ഇതിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് എൽഡിഎഫ് നാദാപുരം പഞ്ചായത്ത് കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ഒരു വാർഡിൽ വോട്ടുള്ളവർ തന്നെ മറ്റു വാർഡുകളിലും വോട്ടുകൾ ചേർക്കാൻ അപേക്ഷ നൽകിയിരിക്കുകയാണ്. അതിർത്തിക്കപ്പുറം മറ്റൊരു വാർഡിൽ നിയമവിരുദ്ധമായി അപേക്ഷ നൽകിയിട്ടുണ്ട്. നിയമവിരുദ്ധമായ പ്രവർത്തനത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അനധികൃതമായ വോട്ട് ചേർക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും എൽഡിഎഫ് നാദാപുരം പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.



നേരത്തെ 250ലേറെ കള്ളവോട്ടുകൾ ചേർക്കാൻ യുഡിഎഫ് പ്രവർത്തകർ അപേക്ഷ നൽകിയിരുന്നു. ഇതിനെതിരെ ജില്ലാ കലക്ടർക്കും പഞ്ചായത്ത് സെക്രട്ടറിക്കും നൽകിയ പരാതിയെ തുടർന്ന് യുഡിഎഫ് നീക്കം പരാജയപ്പെട്ടിരുന്നു.
LDF demands strict action; UDF again applies for illegal vote tallying in Nadapuram