നാദാപുരം: (https://nadapuram.truevisionnews.com/) സംസ്ഥാന സർക്കാറിൻ്റെ ലക്ഷ്യം നാദാപുരത്തും യാഥാർത്ഥ്യമാക്കി. നാദാപുരത്തും ഇനി അതിദരിദ്രരില്ല. 19 കുടുംബങ്ങളുടെ ദുരിതം തീർക്കാൻ ചിലവഴിച്ചത് അരക്കോടിയോളം രൂപ .42.85ലക്ഷം രൂപ ചെലവഴിച്ച് 19 കുടുംബങ്ങൾക്ക് വിവിധ സേവനങ്ങൾ നൽകി നാദാപുരം ഗ്രാമപഞ്ചായത്തിനെ അതിദാരിദ്ര്യ മുക്ത പഞ്ചായത്തായി പ്രഖാപിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.വി.മുഹമ്മദലി അതിദാരിദ്ര്യ മുക്ത പ്രഖ്യാപനകൺവെൻഷൻ ഉദ്ഘാടനം ചെയ്തു . അതിദരിദ്ര വിഭാഗത്തിലെ കുടുംബണ്ടും ലൈഫ് PMAY ഗുണഭോക്താക്കളും കൺവെൻഷനിൽ പങ്കെടുത്തു.



ഫോക്കസ് ഗ്രൂപ്പ്കണ്ടെത്തിയ 93 പേരുടെ ക്ലേഷഘടങ്ങൾ പരിഗണിച്ചാണ് അതിദാരിദ്ര്യ കുടുംബത്തിൻ്റെ അന്തിമലിസ്റ്റ് ഗ്രാമപഞ്ചായത്ത് ഭരണസമിന്തി തയ്യാറാക്കിയത്. ലിസ്റ്റിലെ കുടുംബാംഗങ്ങളെ വിളിച്ചുചേർത്ത് ആവശ്യങ്ങൾ പഠിച്ച് മൈക്രൊപ്ലാൻ തയ്യാറാക്കുകയായിരുന്നു.
വീട്, വീടിന് സ്ഥലമില്ലാത്തവർക്ക് സ്ഥലവും വീടും,മരുന്ന് ഭക്ഷണക്കിറ്റ്,പാചകം ചെയ്ത ഭക്ഷണം,പാലിയെറ്റീവ് പരിചരണം,വീട് റിപ്പയർ, പഠനോപകരങ്ങൾ, വിവിധ രേഖകൾ തയ്യാറാക്കി നൽകൽ,ജീവിതോപാധി നൽകൽ തുടങ്ങിയവയാണ് മൈക്രോ പ്ലാൻ പ്രകാരം നൽകിയ സേവനങ്ങൾ.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് അഖില മര്യാട്ട് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻമാരായ എം സി സുബൈർ, ജനീദ ഫിർദോസ് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അബ്ബാസ് കണേക്കൽ പി.പി.ബാലകൃഷ്ണൻ പി പി വാസു,അസിസ്റ്റൻറ് സെക്രട്ടറി എൻ.സുമതി, വി ഇ ഒ മാരായ വിപിൻ,സോണി സെബാസ്‌റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു .
There are no extremely poor people in Nadapuram either; around half a crore rupees were spent to alleviate the suffering of 19 families