നാദാപുരം: (nadapuram.truevisionnews.com) അണിഞ്ഞൊരുങ്ങി മുഖം മാറിയ വളയം അങ്ങാടിയുടെ പ്രൗഡി ക്കൊപ്പം തൊട്ടടുത്ത് തല ഉയർത്തി നാടിൻ്റെ അഭിമാനമായി മികവിൻ്റെ കരുത്തിൽ വളയത്തെ സർക്കാർ വിദ്യാലയവും. സംസ്ഥാന സർക്കാറിൻ്റെ നേട്ടങ്ങളുടെ ചിറകിലേറി ഹൈടെക്കായി ഉയർത്തിയ വളയം ഗവ. ഹയർ സെക്കണ്ടറി സ്കൂളും അവിടുത്തെ വിദ്യാർത്ഥികളും അധ്യാപക സമൂഹവും പിടിഎയും പുതിയ ആകാശം തേടി കരുത്ത് കാട്ടി കുതിക്കുകയാണ്.
ഏറ്റവും ഒടുവിൽ ഇതാ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന ഇൻക്ലൂസീവ് സ്പോട്സിൽ വരെ സ്കൂളിലെ നാല് വിദ്യാർത്ഥികൾ മികവ് പ്രകടിപ്പിക്കും. എട്ടാം ക്ലാസ് വിദ്യാർത്ഥികളായ സാൻഡ്രിയ എൻ പി , ആദിഷ് രാജ് , തൻഹ സജീവ് , സിയോണ സൺജിത്ത് എന്നിവരാണ് തിരുവനന്തപുരം കായിക മേളയിൽ പങ്കെടുക്കുന്നത്.



വിലങ്ങാട് കഴിഞ്ഞ ആഴ്ച്ച നടന്ന സബ്ജില്ല ശാസ്ത്രോത്സവത്തിൽ ഓവറോൾ കിരീടം ചൂടി മിന്നുന്ന പ്രകടനമാണ് വളയം ഹയർ സെക്കണ്ടറി സ്കൂൾ കാഴ്ച്ചവെച്ചത്. മികച്ച സ്കൂളിനുള്ള സയൻസ് ഫെയർ അവാർഡും ഗണിത ശാസ്ത്ര മേളയിലും സോഷ്യൽ സയൻസ് മേളയിലും വളയം ഒന്നാമതെത്തി. പ്രവൃത്തി പരിചയ മേളയിൽ രണ്ടും ഐ ടി മേളയിൽ മൂന്നും സ്ഥാനം സ്വന്തമാക്കി.
നാദാപുരം ഉപജില്ല സീനിയർ ബോയ്സ് ഫുഡ്ബോൾ ചാമ്പ്യൻ ഷിപ്പും സ്വന്തമാക്കി വളയം ഹയർ സെക്കണ്ടറി നാടിന് അഭിമാനമായി. സീനിയർ ഗേൾസ് ഖൊ- ഖൊ ചാമ്പ്യൻമാരായി നാദാപുരം ഉപജില്ലയിലെ മികച്ച വിദ്യാലയമായി തെരഞ്ഞെടുക്കപ്പെട്ടു.
പാഠ്യേതര പ്രവർത്തനങ്ങൾക്കൊപ്പം നൂറ് ശതമാനം വിജയം സ്വന്തമാക്കി സാധാരണക്കാരൻ്റെ സർക്കാർ വിദ്യാലയം.
കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി കോടികൾ ചിലവഴിച്ച് ആധുനിക സൗകര്യങ്ങളോട് കൂടിയ കെട്ടിടം ഉൾപ്പെടെ നിർമ്മിച്ച് സ്കൂൾ ഹൈടെക്ക് വിദ്യാലയമായി ബഹു: മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചിരുന്നു. ഇകെ വിജയൻ എം.എ എൽ.എ യുടെ നേതൃത്വത്തിൽ സ്കൂൾ ഗ്രൗണ്ട് നവീകരിച്ച് ചുറ്റുമതിലും ഗേറ്റും നിർമ്മിച്ചു.
മലയോര മേഖലയിലെ കാലാവസ്ഥ വ്യതിയാനത്തെ കുറിച്ച് പഠിക്കാൻ സ്ഥാപിച്ച മഴ മാപിനിയും സ്കൂളിലെ ശ്രദ്ധേയമായ നേട്ടമാണ്. ഓപ്പൺ സ്റ്റേജ്, ഓഡിറ്റോറിയം, ആധുനീക രീതിയിൽ നിർമ്മിച്ച ശൗചാലയവും അത്യാധുനീക അടുക്കള അങ്ങിനെ നേട്ടങ്ങൾ പലതാണ്.
നാടിന് സ്വാന്തനം പകരുന്ന സ്കൂളിലെ എൻഎസ്എസ് യൂണിറ്റിൻ്റെ പ്രവർത്തനവും മാതൃകാപരമാണ്. നിത്യരോഗിയായ സഹപാഠിക്കും കിടപ്പ് രോഗിയായ രക്ഷിതാവിൻ്റെ മകൾക്കും കൈതാങ്ങായി . എൻവിആർ കാൻസർ സെൻ്ററിലേക്ക് രക്തദാനം മറ്റൊരു ജീവകാരുണ്യ മാതൃക തീർത്തു.
ബിരിയാണി ചാലഞ്ച് നടത്തി വിദ്യാർത്ഥിയുടെ വീട് നിർമ്മിക്കാൻ സഹായം നൽകി. പെട്ടികട നടത്തിയും പാഴ് വസ്തുക്കൾ ശേഖരിച്ചും ഇതിനെല്ലാം തുക സമാഹരിച്ചു. വിദ്യാർത്ഥികൾക്കൊപ്പം ഷബിത ടീച്ചറും കുട്ടികളും അങ്ങിനെ വിദ്യാലയത്തിനും നാടിനും അഭിമാനമായി.
സിനിമ സാംസ്കാരിക പ്രവർത്തകനായ സ്കൂൾ മലയാളം അധ്യാപകൻ ജ്യോബിഷിൻ്റെ പിന്തുണ സ്കൂളിലെ വൈവിദ്ധ്യ പ്രവർത്തനങ്ങൾക്ക് കരുത്താകുന്നുണ്ട്. എസ്എസ്എൽസി ഫലം നൂറ് ശതമാനത്തിലെത്തിക്കുന്നതിലും വിവിധ സ്കോളർഷിപ്പുകളിൽ നേട്ടം കൊയ്യാനും അഹോരാത്രം പ്രവർത്തിക്കുന്നവരുടെ മുൻനിരയിൽ അധ്യാപകരായ അച്ചം വീട്ടിൽ മുരളിമാസ്റ്ററും നിഖിൽ കൈവേലിയു മുണ്ട്.
തനതായ പ്രവർത്തനങ്ങൾക്ക് ശ്രദ്ധേയമായ ഇടപെടലാണ് പൂർവ്വ വിദ്യാർഥി കൂടിയായ പിടിഎ പ്രസിഡൻ്റ് സജിലേഷ് പുത്തൻപുരക്കലിൻ്റെ നേതൃത്വത്തിൽ നടക്കുന്നത്.
വിദ്യാർത്ഥികൾക്ക് ശുദ്ധജലം എല്ലാ ക്ലാസ് മുറികൾക്ക് സമീപത്തും എത്തിക്കുന്ന പദ്ധതി പി.ടി.എ നടപ്പിൽ വരുത്തി. വടക്കയിൽ വാസുദേവൻ -വാണി ദേവി ദമ്പതികളുടെ സ്മരണയ്ക്കായി മകൻ മധുസുദനനാണ് 1.60 ലക്ഷം രൂപ ഇതിനായി സംഭാവ ചെയ്തത്.
1993 ബാച്ച് പൂർവ്വവിദ്യാർത്ഥികൾ സ്കൂളിൽ ടേബിൾ ടെന്നീസ് കോർട്ടും ഒരുക്കിയിട്ടുണ്ട്. പൂർവ്വ വിദ്യാർത്ഥികളുടെ വിവിധ ബാച്ചുകളെ ഏകോപിപ്പിച്ച് ലൈബ്രറി വികസനവും ഷട്ടിൽ - ബാറ്റ്മെൻ്റൻ കോർട്ടുകളും ഒരുക്കുന്നുണ്ട്.
'സ്വന്തന നിധി' എന്ന പേരിൽ സ്കൂളിലെ സാമ്പത്തിക പിന്നോക്കവും രോഗവും അലട്ടുന്ന വിദ്യാർത്ഥികൾക്ക് സഹായം നൽകുന്ന പദ്ധതിക്ക് പി.ടി.എ രൂപം നൽകിയിട്ടുണ്ട്.
ഇതിൽ വലിയ സാമ്പത്തിക പിന്തുണ പൂർവ്വ വിദ്യാർത്ഥികളായ പ്രവാസികൾ നൽകുന്നുണ്ട്. സ്കൂൾ ബസ് എന്ന സ്വപ്നത്തിലേക്കും അടുക്കുകയാണ്. ജാഗ്രതയുടെ ഭാഗമായി സ്കൂളും പരിസരവും സങ്കേതിക മികവേറിയ സിസിടിവി സ്ഥാപിക്കുന്നതിന് കൊച്ചിൻ ഷിപ്പിയാ ഡിനും കനറ ബാങ്കിൻ്റെയും സി.എസ്.ആർ ഫണ്ടിന് അപേക്ഷ നൽകിയിട്ടുണ്ട്.
ഡിജിറ്റർ ലൈബ്രറിയും സ്കൂൾ ക്ലാസ് മുറികൾ മുഴുവൻ ഇൻട്രാറ്റീവ് സ്മാർട്ട് ക്ലാസ് മുറികളാക്കുകയും ഒരു ഡിജിറ്റൽ ലൈബ്രറി ഒരുക്കുകയുമാണ് അടുത്ത ലക്ഷ്യമെന്നും പിടിഎ പ്രസിഡൻ്റ് പിപി സജിലേഷ് പറഞ്ഞു.
Valayam Govt. Higher Secondary School makes many strides on the strength of excellence