നാദാപുരം: (nadapuram.truevisionnews.com) വിനോദ സഞ്ചാര കേന്ദ്രമായ ഉറിതൂക്കിമല സന്ദർശിച്ച് തിരിച്ചിറങ്ങുന്നതിനിടെ സ്കൂട്ടർ അപകടത്തിൽ ഒരു വിദ്യാർഥി മരണപ്പെട്ടു. കൂടെയുണ്ടായിരുന്ന രണ്ട് പേർക്ക് ഗുരുതര പരിക്കേറ്റു.
പോരാേട് എം.ഐ.എം ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാർഥിയും നാദാപുരം പുളിക്കൂലിലെ പള്ളിക്ക് താഴക്കുനിയിൽ റിഷാലാണ് ( 16) മരണപ്പെട്ടത്. സാരമായി പരിക്കേറ്റ കൂടെയുണ്ടായിരുന്ന മാണിക്കോത്ത് സൂപ്പി ക്കുട്ടിയുടെ മകൻ മുഹമ്മദ് റിഷാൽ അബ്ദുല്ലയെ മൊടക്കല്ലൂർ മെഡിക്കൽ കോളജിലും, നെയിറ്റ്യാട്ടിൽ ഫയാസിനെ വടകര പാർക്കോയിലും പ്രവേശിപ്പിച്ചു. ശനിയാഴ്ചവൈകിട്ടാണ് അഞ്ചംഗ ഇവിടെ കാഴ്ച കാണാൻ എത്തിയത്.രണ്ട് പേർക്ക് പരിക്കൊന്നുമില്ല.
കരിങ്ങാടിന് സമീപത്തെ വിനോദ സഞ്ചാര കേന്ദ്രമായ ഉറിതൂക്കി മല സന്ദർശിച്ച് മലയിറങ്ങുകയായിരുന്ന വിദ്യാർഥികൾ സഞ്ചരിച്ച സ്കൂട്ടർ അപകടത്തിൽ പെടുകയായിരുന്നു. കൂടെയുണ്ടായിരുന്ന ബൈക്കിലുണ്ടായിരുന്നവർ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്.മൃതദേഹം കുറ്റ്യാടിത് താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
പിതാവ്: റഫീഖ്
മാതാവ്: റസീന.
Nadapuram in turmoil over Rishal's departure; Accident on the way back from visiting Urithukki Hill





































