വാണിമേൽ: (nadapuram.truevisionnews.com) യുവജന മുന്നേറ്റത്തിന് പുതിയ ദിശാബോധം നൽകാനും പഞ്ചായത്തിന്റെ പ്രതാപകാലം വീണ്ടെടുക്കാനും വേറിട്ട കർമ്മ പദ്ധതികളുമായി വാണിമേൽ പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി രംഗത്തെത്തി. യുവത്വത്തെ കർമ്മോത്സുകമാക്കുന്നതിനും സാമൂഹിക-സാംസ്കാരിക മണ്ഡലങ്ങളിൽ സജീവമാക്കുന്നതിനും ലക്ഷ്യമിട്ടുള്ള നിരവധി പരിപാടികളാണ് യൂത്ത് ലീഗ് ആവിഷ്‌കരിച്ചിരിക്കുന്നത്.
കുടുംബ കൂട്ടായ്‌മ കൾ, തലമുറ സംഗമങ്ങൾ, നേതൃ വേദികൾ, കലാസാംസ്കാരിക സദസ്സുകൾ, ശാഖാ ശാക്തീകരണം, സ്പോർട്‌സ് ഫെസ്റ്റിവൽ തുടങ്ങി വിപുലമായ പരിപാടികളാണ് കമ്മിറ്റി പ്രഖ്യാപിച്ചിട്ടുള്ളത്.



വാണിമേലിന്റെ പ്രതാപ കാല പർട്ടി മുഖം വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെ 'ടോക്ക് വിത്ത് വെറ്ററൻ' എന്ന പേരിൽ സംഘടിപ്പിച്ച തലമുറ സംഗമം വൻ വിജയമായി. മുതിർന്ന നേതാക്കളും യുവപ്രവർത്തകരും ഒരുമിച്ച ഈ സംഗമം, പങ്കാളിത്തം കൊണ്ടും സംഘാടക തികവ് കൊണ്ടും ശ്രദ്ധേയമായി.
പഴയകാല നേതാക്കൾ, ജയിൽ വാസമനുഭവിച്ചവർ, അക്രമങ്ങളിൽ പരിക്കേറ്റവർ, യൂത്ത് ലീഗിന് വിവിധ തലങ്ങളിൽ നേതൃത്വം നൽകിയവർ എല്ലാം അനുഭവങ്ങൾ പങ്ക് വെച്ചപ്പോൾ വികാര നിർഭരമായ നിമിഷങ്ങൾക്ക് വേദി സാക്ഷിയായി.
മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി സി കെ സുബൈർ ചർച്ചക്ക് തുടക്കം കുറിച്ചു. ജില്ലാ സെക്രട്ടറി കെ കെ നവാസ് മോഡറേറ്ററായി. മണ്ഡലം ജനറൽ സെക്രട്ടറി എൻ കെ മൂസ മാസ്റ്റർ, പഞ്ചായത്ത് ലീഗ് പ്രസിഡണ്ട് എം കെ മജീദ്, ജനറൽ സെക്രട്ടറി അഷ്റഫ് കൊറ്റാല, എം എസ് എഫ് മണ്ഡലം പ്രസിഡണ്ട് റംഷിദ് ചേരനാണ്ടി തുടങ്ങിയവർ സംസാരിച്ചു. കേരള മാപ്പിള കലാ അക്കാദമി ജില്ലാ പ്രസിഡണ്ട് എം കെ അഷ്റഫ് സി എച്ച് അനുസ്മരണ ഗാനം ആലപിച്ചു.
അസ്കർ കെ പി അദ്ധ്യക്ഷത വഹിച്ചു. കെ ടി കെ റാഷിദ് സ്വാഗതവും ജംഷിദ് വെള്ളിയോട് നന്ദിയും പറഞ്ഞു. ഒ പി മുഹമ്മദ്, ആശിഖ് കുനിയിൽ, വി കെ മുഹമ്മദ്, നജ്‌മു സാഖിബ്, അജ്‌നാസ്, നിഹാൽ എന്നിവർ പ്രസീഡിയം നിയന്ത്രിച്ചു.
Youth League comes up with different action plans to restore Vani Mel's glory





































