നാദാപുരം : (nadapuram.truevisionnews.com) തൂണേരി ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച 21 ലക്ഷം രൂപ ചെലവിൽ നാദാപുരം ഗ്രാമപഞ്ചായത്തിലെ വരിക്കോളി പതിമൂന്നാം വാർഡിൽ നിർമ്മിച്ച മാണിക്കോത്ത് അംഗനവാടി കെട്ടിടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി വനജ ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.വി മുഹമ്മദലി അധ്യക്ഷത വഹിച്ചു.
പുതിയ കോയിലോത്ത് ബാലന്റെ കുടുംബമാണ് അദ്ദേഹത്തിൻറെ സ്മരണക്കായി കെട്ടിടം നിർമ്മിക്കാൻ ആവശ്യമായ 3 സെൻറ് സ്ഥലം സൗജന്യമായി നൽകിയത്.ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ മാരായിട്ടുള്ള കെ കെ ഇന്ദിര, ബിന്ദു പുതിയോട്ടിൽ ബ്ലോക്പഞ്ചായത്ത് അംഗം അഡ്വ.എ. സജീവ്, ഗ്രാമപഞ്ചായത്തംഗം ടി ലീന,എം. കെ വിനീഷ്,എസ്. എം അഷ്‌റഫ്,പൊന്നങ്കോട്ട് കുഞ്ഞിരാമൻ,മലയിൽ ചന്ദ്രൻ,എ. കെ.ഹരിദാസൻ തുടങ്ങിയവർ സംബന്ധിച്ചു.പുതിയ കൊയിലോത്ത് ബാലൻ്റെ കുടുംബത്തെ ഉപഹാരം നൽകി കെ.പി വനജ ആദരിച്ചു.
Manikoth Anganwadi building inaugurated










































