പുറമേരി: (nadapuram.truevisionnews.com) ഭിന്നശേഷി പെൻഷൻ പ്രതിമാസം 5000 രൂപയായി വർധിപ്പിക്കണമെന്ന് ഡിഫറന്റ്‌ലി ഏബിൾഡ് വെൽഫെയർ ഫെഡറേഷൻ നാദാപുരം ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. നിലവിലെ പെൻഷൻ തുക അപര്യാപ്തമാണെന്നും, വർധിച്ച ജീവിതച്ചെലവ് പരിഗണിച്ച് തുക ഉയർത്തണമെന്നുമാണ് സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടത്. പുറമേരിയിൽ വെച്ച് നടന്ന ഏരിയാ സമ്മേളനം സംസ്ഥാന ട്രഷറർ പി.വി. ഭാസ്‌കരൻ ഉദ്ഘാടനം ചെയ്തു.
എം കെ രാജൻ അധ്യക്ഷനായി. രമേശൻ കുന്നുമ്മൽ അനുശോചന പ്രമേയവും ടി കൃഷ്ണൻ കണക്കും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി കെ അശോകൻ റിപ്പോർട്ട് അവതരിപ്പിച്ചു. കെ പി വനജ, കെ കെ ദിനേശൻ പുറമേരി, ടി കെ കുഞ്ഞിക്കണ്ണൻ വാണിമേൽ, എൻ കെ അജിത എന്നിവർ സംസാരിച്ചു. എ ബാലൻ സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: എൻ കെ അജിത (പ്രസിഡന്റ്), ടി കൃഷ്ണൻ (സെക്രട്ടറി), എം കെ രാജൻ (ട്ര ഷറർ).
DAWF demands increase in disability pension to Rs. 5,000 per month












































