എടച്ചേരി: (nadapuram.truevisionnews.com) പഴയ ഷോപ്പിംഗ് കോംപ്ലക്സ് പൊളിച്ചുമാറ്റി അതേ സ്ഥലത്ത് നിർമ്മിച്ച എടച്ചേരി പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം യു.ഡി.എഫ്. ബഹിഷ്കരിക്കും. നവംബർ 28 ചൊവ്വാഴ്ച നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ പ്രതിഷേധിച്ചാണ് യു.ഡി.എഫ് ബഹിഷ്കരിക്കുന്നത്.
20 വർഷം മാത്രം പഴക്കമുള്ള ഷോപ്പിംഗ് കോംപ്ലക്സ് പൊളിക്കുമ്പോൾ നൽകിയ ആധുനിക രീതിയിൽ ഷോപ്പിംഗ് കോംപ്ലക്സ് പണിയുമെന്ന വാക്ക് പാലിക്കാത്തതിൽ പ്രതിഷേധിച്ചാണ് പഞ്ചായത്ത് ഓഫീസ് ഉദ്ഘാടനം യുഡിഎഫ് ബഹിഷ്കരിക്കുന്നത്. നിലവിലുള്ള കച്ചവടക്കാർക്കും പൊതുജനങ്ങൾക്കും നല്കിയ ഉറപ്പ് കാറ്റിൽ പറത്തിയാണ് ഉദ്ഘാടനം സംഘടിപ്പിച്ചിരിക്കുന്നതെന്ന് യു.ഡി.എഫ് ആരോപിച്ചു. മൂന്ന് നിലകളുള്ള ഷോപ്പിംഗ് കോംപ്ലക്സ് പണിയുമെന്നും അതിന്റ മുകളിലാത്ത നിലയിൽ പഞ്ചായത്ത് ഓഫീസിന് സൗകര്യമൊരുക്കും എന്നായിരുന്നു വാഗ്ദാനം.



ഇപ്പോൾ പഞ്ചായത്ത് ഓഫീസിന് മാത്രമായി ഒരു കെട്ടിട്ടം പണിത് ഉദ്ഘാടനം നടത്തുകയാണ്. ഒരു നില പോലും പൂർത്തിയാക്കാതെ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഒരു തട്ടിക്കൂട്ട് ഉൽഘാടനമാണ് നടക്കാൻ പോകുന്നതെന്ന് യുഡിഎഫ് ആരോപിച്ചു. പൊതുജനത്തിന്റ കണ്ണിൽ പൊടിയിടാനുള്ള ഉദ്ഘാടന പരിപാടി ബഹിഷ്ക്കരിക്കാൻ യു.ഡി.എഫ് എടച്ചേരി പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു.
ചെയർമാൻ ചുണ്ടയിൽ മുഹമദ് അധ്യക്ഷത വഹിച്ചു. കൺ വീനർ എം.കെ.പ്രേംദാസ് സ്വാഗതം പറഞ്ഞു. ടി.കെ. അഹമദ് മാസ്റ്റർ, യു.പി. മുസ് മാസ്റ്റർ, കെ.രമേശൻ മാസ്റ്റർ, എം.സി.മോഹനൻ, സി.പവിത്രൻ മാസ്റ്റർ, നാസർ മടത്തിൽ, പി.കെ.രാമചന്ദ്രൻ, കടുക്കാങ്കി അമ്മദ്, കെ. പവിത്രൻ, പി.കെ. അ ശറഫ്, ഇ.പി. യൂസഫ് തുടങ്ങിയവർപ്രസംഗിച്ചു.
UDF says it will boycott the inauguration of the Panchayat office after demolishing the shopping complex














































