നാദാപുരം: (nadapuram.truevisionnews.com) നാദാപുരത്ത് വീട്ടമ്മയുടെ കഴുത്തിലെ സ്വർണമാല പൊട്ടിച്ചെടുക്കാൻ ശ്രമം. നാദാപുരം കുമ്മങ്കോട്ടെ വലിയ പറമ്പത്ത് പാത്തുട്ടിയാണ് അതിക്രമത്തിന് ഇരയായത്. ഇന്ന് രാവിലെ മുറ്റം അടിച്ചു വൃത്തിയാക്കുന്നതിനിടെയായിരുന്നു സംഭവം. ബൈക്കിൽ എത്തിയ ഒരാൾ പാത്തുട്ടിയെ പിറകിൽ നിന്ന് തള്ളിമാറ്റി മാല പൊട്ടിച്ചെടുക്കാൻ ശ്രമിക്കുകയായിരുന്നു. പിടിവലിക്കിടയിൽ നിലത്ത് വീണ പാത്തൂട്ടിയുടെ വലത് ചുമലിന് പരിക്കേറ്റു. ബഹളം കേട്ട് വീട്ടുകാർ ഓടിവരുന്നതിനിടെ അക്രമി രക്ഷപ്പെടുകയായിരുന്നു. പരിക്കേറ്റ വീട്ടമ്മയെ നാദാപുരം താലൂക്ക് ആശുപത്രിയിൽ ചികിത്സക്ക് വിധേയയാക്കി. സംഭവത്തിൽ നാദാപുരം പോലിസ് അന്വേഷണം ആരംഭിച്ചു.
Attempt to break gold necklace from housewife's neck in Nadapuram Accused escapes after making a commotion



































