Featured

ഷിബിൻ മെമ്മോറിയൽ സാംസ്‌കാരിക മന്ദിരം നിർമാണോദ്‌ഘാടനം നിർവഹിച്ചു

News |
Oct 27, 2025 09:50 PM

തൂണേരി: (nadapuram.truevisionnews.com) ഷിബിൻ മെമ്മോറിയൽ എഡ്യൂക്കേഷണൽ ചാരിറ്റബിൾ സൊസൈറ്റി വെള്ളൂരിൽ സാംസ്‌കാരിക വകുപ്പിന്റെ സഹായത്തോടെ നിർമിക്കുന്ന സാംസ്‌കാരിക മന്ദിരത്തിന്റെ നിർമാണോദ്‌ഘാടനം നിയമസഭ സ്പീക്കർ എ എൻ ഷംസീർ നിർവഹിച്ചു.


നാദാപുരം എം എൽ എ ഇ കെ വിജയൻ അധ്യക്ഷനായ ചടങ്ങിൽ ജില്ലാ പഞ്ചായത്ത്‌ മെമ്പർ സുരേഷ് കൂടത്താം കണ്ടി, ശ്രീജിത്ത്‌ മുടപ്പിലായി, നെല്ലേരി ബാലൻ, പി എം നാണു, രവി വെള്ളൂർ,സി കെ അരവിന്താക്ഷൻ,രവി കനവത്ത്, എന്നിവർ ആശംസകൾ അറിയിച്ചു. സൊസൈറ്റി പ്രസിഡന്റ്‌ ടി ജിമേഷ് മാസ്റ്റർ സ്വാഗതം പറഞ്ഞു.

സൊസൈറ്റി കൺവീനർ വി കെ രവീന്ദ്രൻ റിപ്പോർട് അവതരിപ്പിച്ചു. സൊസൈറ്റി അംഗം കെ കെ കുഞ്ഞിരാമൻ നന്ദി പ്രകാശിപ്പിച്ചു.പ്രദേശത്തെ വിവിധ മേഖലകളിലെ പ്രതിഭകളായ പ്രൊ .പി കേളു മാസ്റ്റർ, മുൻ കേരള ഫുട്ബോൾ ക്യാപ്ടൻ സി കെ ജിതേഷ്, കവി ശ്രീനിവാസൻ തൂണേരി, പ്രേമൻ ഗുരിക്കൾ, കലാമണ്ഡലം ആതിര നന്ദകുമാർ എന്നിവരെ സ്പീക്കർ ആദരിച്ചു.

construction of the Shibin Memorial Cultural Center was inaugurated.

Next TV

Top Stories










Entertainment News





//Truevisionall