നാദാപുരം: (nadapuram.truevisionnews.com) ചെറുമോത്ത് എം.എൽ.പി. സ്കൂളിൽ വെച്ച് നടക്കുന്ന വളയം ഗ്രാമപഞ്ചായത്ത് സ്കൂൾ കലോത്സവത്തിന്റെ ലോഗോ പ്രകാശനം പ്രവാസി വ്യവസായിയും പ്രമുഖ ജീവകാരുണ്യ പ്രവർത്തകനുമായ ടി.ടി.കെ. കാദർ ഹാജി നിർവഹിച്ചു. കലാമേളയ്ക്ക് തുടക്കം കുറിച്ചുകൊണ്ട് നടന്ന ചടങ്ങിൽ, ജനറൽ കൺവീനറായ ജമീല ടീച്ചർ കാദർ ഹാജിയിൽ നിന്ന് ലോഗോ ഏറ്റുവാങ്ങി.
പ്രോഗ്രാം കമ്മിറ്റി കൺവീനർ അബ്‌സർ മാസ്റ്റർ, സ്വാഗതസംഘം കൺവീനർ ഇ വി അറഫാത്ത്, പി ഇ സി കൺവീനർ ബിജു തോമസ്, ഉമർ പുനത്തിൽ, കോറോത്ത് അഹമ്മദ് ഹാജി, അബൂബക്കർ ഹാജി, സി കെ ഉസ്മാൻ ഹാജി, സി കെ അബൂട്ടി, ലിയാകത്തലി കുനിയിൽ, കുറുമാനി അഹമ്മദ്, സി കെ ജമാൽ, സി വി ബഷീർ, സൂപ്പി ഹാജി കല്ലിക്കണ്ടി, കെ പി കെ മൊയ്‌തു, സി.ബഷീർ, സാദിഖ് ഇ കെ, അബ്‌ദുല്ല കുണ്ടൻചാൽ, അസ്‌ഹർ ടി പി, സീനത്ത് പി വി, വിഗിത ടീച്ചർ, പി കെ ഖാലിദ് മാസ്റ്റർ, നസീർ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു
The logo of the Valayam Grama Panchayat School Kalolsavam was released












































