നാദാപുരം: (nadapuram.truevisionnews.com) നാദാപുരം നിയോജക മണ്ഡലത്തിലെ സർക്കാർ ആശുപത്രികൾ സമ്പൂർണ്ണമായി ഇ-ഹെൽത്ത് സംവിധാനത്തിലേക്ക്. എടച്ചേരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ കൂടി പദ്ധതി നടപ്പിലാക്കിയതോടെയാണ് മണ്ഡലത്തിലെ മുഴുവൻ സർക്കാർ ആശുപത്രികളിലും ഇ-ഹെൽത്ത് സംവിധാനം നിലവിൽ വന്നത്.
ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ആരോഗ്യ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാൻ ലക്ഷ്യമിട്ടാണ് ഇ-ഹെൽത്ത് പദ്ധതി വിപുലീകരിച്ചിരിക്കുന്നത്. എടച്ചേരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ഇന്ന് രാവിലെ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ. പത്മിനി അധ്യക്ഷത വഹിച്ചു. ഇ.കെ. വിജയൻ എം.എൽ.എ. ഇ-ഹെൽത്ത് പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.



വീട്ടിലിരുന്ന് ഓൺ ലൈൻ വഴി ഒ.പി. ടിക്കറ്റും, ആശുപത്രി അപ്പോയിൻമെൻ്റം എടുക്കാനും, റിസർച്ച്, ആരോഗ്യ പ്രവർത്തകരുടെ പരിശീലനം, പൊതുജനാരോഗ്യ നിർണ്ണയം നിരീക്ഷണം തുടങ്ങിയവ ഇത് വഴി സാധ്യമാകും. വ്യക്തികളുടെ സമഗ്രമായ ആരോഗ്യ രേഖകൾ ഇ.ഹെൽത്ത് പദ്ധതി നടപ്പിലാക്കിയ ആശുപത്രികളിൽ ലഭ്യമാകുന്നതിനാൽ തുടർ ചികിൽസ മികവുറ്റ രീതിയിൽ നിർണ്ണയിക്കാനും. കഴിയും. പരിപാടിയിൽ ബ്ലാക്ക് വൈസ് പ്രസിഡണ്ട് ടി.കെ.അരവിന്ദാക്ഷൻ, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.രാജൻ, ആരോഗ്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർ പേഴ്‌സണൽ ഷിമ വള്ളിൽ, ബ്ലോക്ക് മെമ്പർ എ.ഡാനിയ, ഗ്രാമ പഞ്ചായത്ത് മെമ്പർ കെ.ടി.കെ. രാധ, ജില്ലാ മെഡിക്കൽ
ഓഫീസർ ഡോ: രാജാറം കിഴക്കേക്കണ്ടി, ഇ.ഹെൽത്ത് ജില്ലാ നോഡൽ ഓഫീസർ ഡോ: പ്രമോദ്, മെഡിക്കൽ ഓഫീസർ ഡോ:റോഷൻ രവീന്ദ്രൻ, കുമാർ പി.പി, എ .കെ.സോമൻ മാസ്റ്റർ, എം.കെ. പ്രേമഭാസ്, ആർ.ടി.ഉസ്മാൻ മാസ്റ്റർ, ഗംഗാധരൻ പാച്ചാക്കര, വി പി. സുരേന്ദ്രൻ, എ.എം.കുമാരൻ തുടങ്ങിയവർ സംസാരിച്ചു.
E-health system launched at Edachery PHC












































