എടച്ചേരി: (nadapuram.truevisionnews.com) എടച്ചേരി പഞ്ചായത്തിനായി നിർമ്മിച്ച പുതിയ കെട്ടിടം ഇ കെ വിജയൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. എംഎൽഎ ഫണ്ടിൽ നിന്നും ഒന്നരക്കോടി ചിലവിലാണ് പുതിയ ഓഫീസ് നിർമ്മിച്ചിരിക്കുന്നത്.
പഞ്ചായത്ത് പ്രസിഡൻ്റ് എൻ പത്മിനി അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ പി വനജ,ജില്ലാ പഞ്ചായത്ത് അംഗം സുരേഷ്, പുറമേരി പഞ്ചായത്ത് പ്രസിഡൻ്റ് വി കെ ജോതിലക്ഷ്മി, ബ്ലോക്ക് വൈസ് പ്രസിഡൻ്റ് ടി കെ അരവിന്ദാക്ഷൻ, വൈസ് പ്രസിഡൻ്റ് എം രാജൻ, സ്ഥിരം സമിതി അധ്യക്ഷരായ എൻ നിഷ കൊയിലോത്ത് രാജൻ ശീമാ വള്ളി, ബ്ലോക്ക് പഞ്ചായത്ത് അംഗം എ ഡാനിയ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ടി വി ഗോപാലൻ, സിഡിഎസ് ചെയർപേഴ്സൺ ബിന്ദു, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കളത്തിൽ സുരേന്ദ്രൻ , ഗംഗാധരം പാച്ചാകര, വി പി സുരേന്ദ്രൻ, ശിവപ്രസാദ് കള്ളിക്കൂടത്തിൽ എന്നിവർ സംസാരിച്ചു. പി ബി നിഷ സ്വാഗതവും സുനീർ കുമാർ നന്ദിയും പറഞ്ഞു
Edachery Panchayat Office Building inaugurated












































