നാദാപുരം: (nadapuram.truevisionnews.com) യു.ഡി.എസ്.എഫ് ആഹ്വാനം ചെയ്ത വിദ്യാഭ്യാസ ബന്ദ് കണക്കിലെടുക്കാതെ പ്രവർത്തിച്ച നാദാപുരം ടി.ഐ.എം. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ സമരക്കാരുടെ പ്രതിഷേധത്തെ തുടർന്ന് അടച്ചു. സമരക്കാർ പ്രതിഷേധിച്ചതിനെ തുടർന്നാണ് സ്കൂൾ അധികൃതർ ക്ലാസുകൾ നിർത്തിവെച്ച് വിദ്യാലയം വിട്ടത്.
വിദ്യാഭ്യാസ ബന്ദ് സംബന്ധിച്ച മെമ്മോ കഴിഞ്ഞ ദിവസം തന്നെ സ്കൂൾ പ്രിൻസിപ്പലിന് നൽകിയിരുന്നതായി സമരക്കാർ അറിയിച്ചു. എന്നാൽ മുന്നറിയിപ്പ് അവഗണിച്ച് ഇന്ന് രാവിലെ സ്കൂൾ പ്രവർത്തിക്കുകയായിരുന്നു. ഇതേത്തുടർന്നാണ് സമരസമിതി പ്രവർത്തകർ സ്കൂളിന് മുന്നിൽ പ്രതിഷേധവുമായി എത്തിയത്.



ഇന്ന് സ്കൂൾ പ്രവർത്തിക്കുന്ന വിവരം അറിഞ്ഞു രാവിലെ പതിനൊന്നരയോടെ സമരക്കാർ സ്കൂളിൽ എത്തുകയായിരുന്നു. ഈ സമയം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ സാന്നിധ്യത്തിൽ സബ് ജില്ലാ കലോത്സവത്തിൻ്റെ സ്വാഗത സംഘം യോഗം പ്രിൻസിപ്പലിൻ്റെ റൂമിൽ നടക്കുകയായിരുന്നു. സമരക്കാർ യോഗം നടക്കുന്ന മുറിയിൽ കയറി സ്കൂൾ വിടാൻ ആവശ്യപ്പെട്ടതോടെ ഉച്ച ഭക്ഷണം കഴിഞ്ഞു വിടാമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. എന്നാൽ, ഇത്രയും സമയം കഴിഞ്ഞിട്ട് സ്കൂൾ വിടുന്നതിനു അർത്ഥ മില്ലെന്ന് പറഞ്ഞു സമരക്കാർ മുദ്രാവാക്യം മുഴക്കി. തുടർന്ന് സ്കൂൾ വിടാൻ മാനേജിംഗ് കമ്മിറ്റി സെക്രട്ടറി പ്രിൻസിപ്പലിന് നിർദ്ദേശം നൽകുകയായിരുന്നു.
UDSF ignores bandh; Nadapuram TIM Girls HSS School closed by protesters










































