വാണിമേൽ: (nadapuram.truevisionnews.com) വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി വാണിമേൽ ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച തൊഴിൽ മേളയിൽ നൂറുകണക്കിന് തൊഴിലന്വേഷകരും പത്തോളം സ്ഥാപനങ്ങളും പങ്കെടുത്തു. നിരവധി ഉദ്യോഗാർത്ഥികൾക്ക് തൊഴിൽ കണ്ടെത്താൻ സഹായകമാകുന്ന രീതിയിലാണ് മേള സംഘടിപ്പിച്ചത്.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സെൽമ രാജു തൊഴിൽ മേളയുടെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ചന്ദ്ര ബാബു കെ അധ്യക്ഷത വഹിച്ചു. എം. കെ. മജീദ്, ശിവറാം പി. കെ, അനസ് നങ്ങാണ്ടി, സി. ഡി. എസ്. ചെയർപേഴ്സൺ ഓമന എന്നിവർ സംസാരിച്ചു.
Hundreds of candidates participated in the job fair in Vanimel Panchayat



























.jpeg)







