നാദാപുരം : (nadapuram.truevisionnews.com) ഇരിങ്ങണ്ണൂർ ഹയർസെക്കൻഡറി സ്കൂൾ പരിസരത്ത് അധ്യാപക ട്രെയിനിക്ക് നേരെ അക്രമം. തൂണേരിയിലെ ആർ തുഷാറിനാണ് മർദ്ദനമേറ്റത്. പി എം ശ്രീ വിഷയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സംസ്ഥാന വ്യാപകമായി നടത്തിയ യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദുമായി ബന്ധപ്പെട്ട് ഇരിങ്ങണ്ണൂർ ഹയർസെക്കൻഡറി സ്കൂളിൽ പഠിപ്പ് മുടക്കാൻ മെമ്മോ നൽകിയ പ്ലസ് വൺ വിദ്യാർഥി നവജ്യോതിനെ ഒരു കൂട്ടം എസ് എഫ് ഐ വിദ്യാർത്ഥികൾ ക്ലാസ്സിൽ നിന്നും ബലമായി പിടിച്ചിറക്കി മർദ്ദിച്ചിരുന്നു.
എസ്എഫ്ഐക്കാരുടെ അക്രമമെന്ന് ആരോപിച്ച് നവജ്യോത് കഴിഞ്ഞ ദിവസം നാദാപുരം പോലീസിൽ പരാതി നൽകിയിരുന്നു. നാദാപുരം ടി ഐ എം കോളേജിൽ യൂണിയൻ ചെയർമാൻ ആണ് തുഷാർ. ട്രെയിനിങ്ങിന്റെ ഭാഗമായി സ്കൂളിലെത്തിയപ്പോഴാണ് തടഞ്ഞു നിർത്തി മർദ്ദിച്ചത്.വിവരമറിഞ്ഞ് നാദാപുരം പോലീസ് എസ് എച്ച്ഒയുടെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി.



നാദാപുരം താലൂക്ക് ആശുപത്രിയിൽ ചിക്കത്സ തേടിയ തുഷാർ നാദാപുരം പോലീസിൽ പിന്നീട് പരാതി നൽകി. കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് മോഹനൻ പാറക്കടവ്, നേതാക്കളായ അശോകൻ തൂണേരി, പി രാമചന്ദ്രൻ മാസ്റ്റർ, ടി പി ജസീർ, യൂ കെ വിനോദ് കുമാർ, വി കെ രജീഷ്, ഫസൽ മാട്ടാൻ, സജീവൻ ആവോലം, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുധ സത്യൻ എന്നിവർ ആശുപത്രിയിൽ തുഷാറിനെ സന്ദർശിച്ചു.
ഇരിങ്ങണ്ണർ ഹയർ സെ ക്കണ്ടറി സ്കുളിൽ അധ്യാപക ട്രെയിനി ആർ തുഷാറിനെ മർദ്ദിച്ചതിൽ എടച്ചേരി മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രതിഷേധിച്ചു. എം കെ. പ്രേംദാസ് അധ്യക്ഷത വഹിച്ചു. സി. പവിത്രൻ ,കെ രമേശൻ ,എംസി മോഹനൻ ,എം പി ശ്രീധരൻ ,പി സുമലത , അർജുൻ ശ്യം വടക്കയിൽ പി ഇബ്രാഹിം ,കെ ശ്രീധരൻ ,എം സി വിജയൻ തുടങ്ങിയവർ പ്രസംഗിച്ചു.
Youth hospitalized Attack on teacher trainee in Iringannoor





































