നാദാപുരം: (nadapuram.truevisionnews.com) നാദാപുരം ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാർഡിലെ പ്രധാന യാത്രാമാർഗ്ഗമായ പാറയിൽ അമ്പലം - മോച്ചാം വീട്ടിൽ താഴെ റോഡ് യാഥാർഥ്യമായി. എം.എൽ.എ. ഇ.കെ. വിജയന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. റോഡിന്റെ ഔപചാരിക ഉദ്ഘാടനം ഇ.കെ. വിജയൻ എം.എൽ.എ. നിർവ്വഹിച്ചു. റോഡിന്റെ ഉദ്ഘാടന ചടങ്ങുകൾ ഉത്സവഛായയിലാണ് നടന്നത്.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി മുഹമ്മദലി അധ്യക്ഷത വഹിച്ചു. വാർഡ് കൺവീനർ കെ.കെ. അനിൽ, പതിനെട്ടാം വാർഡ് മെമ്പർ പി പി ബാലകൃഷ്ണൻ, ഇ.പി. അപ്പുണ്ണി, എം സജീവൻ എന്നിവർ സംസാരിച്ചു. വാർഡ് മെമ്പർ സുനിത എടവത്ത് കണ്ടി സ്വാഗതവും പി പി സബിലാഷ് നന്ദിയും പറഞ്ഞു
Nadapuram Parayil Temple-Mocham House Road MLA E.K. Vijayan dedicated it to the nation












































