നാദാപുരം : (nadapuram.truevisionnews.com) കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും ചേർത്ത് പിടിക്കുന്നതാണ് സർക്കാരിൻ്റെ സമീപനമെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ടി പി രാമകൃഷ്ണൻ പറഞ്ഞു. വാണിമേൽ രക്തസാക്ഷി കെ പി കുഞ്ഞിരാമൻ്റെ 53- മത് രക്തസാക്ഷിത്വ വാർഷിക ദിന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.
സാദാണക്കാരോടുള്ള പ്രതിബദ്ധതയാണ് ജനകീയ പ്രഖ്യാപനത്തിലൂടെ വൃക്തമാക്കുന്നാണ്. ഒരു ക്ഷേമ പദ്ധതിയിലും അംഗമാവാത്ത സ്ത്രീകൾക്ക് പെൻഷൻ നൽകുന്നതിലൂടെ സ്ത്രീത്വത്വ അംഗീകരിക്കുകയാണ്. പ്രതിപക്ഷ നേതാവ് അബദ്ധ ജഡില ധാരണ സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നും ടി പി പറഞ്ഞു.



എൻ പി വാസു അധൃക്ഷനായി. സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗങ്ങളായ പി മോഹനൻ, കെ കെ ലതിക,വിജ്ഞാന കേരളം വൈസ് ചെയർമാൻ ഡോ പി സരിൻ, ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ കെ ദിനേശൻ, ഏരിയാ സെക്രട്ടറി എ മോഹൻദാസ്, ജില്ലാ കമ്മിറ്റി അംഗം കെ കെ സുരേഷ്,സി എച്ച് മോഹനൻ, കെ കെ ദിനേശൻ പുറമേരി എന്നിവർ സംസാരിച്ചു.കെ എൻ നാണു സ്വാഗതം പറഞ്ഞു.
'The government's approach is to bring together all sections of people' - TP Ramakrishnan











































