ഇരിങ്ങണ്ണൂർ : ( nadapuram.truevisionnews.com) ഇരിങ്ങണ്ണൂർ ഹയർ സെക്കൻഡറി സ്കൂളിൽ എസ്എഫ്ഐ പ്രവർത്തകരെ മർദ്ദിച്ചതായി പരാതി. സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയും എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി അംഗവുമായ കൃഷ്ണജിത്ത്, അഗസ്റ്റിൻ എന്നിവരെ സ്കൂളിലെ അധ്യാപക ട്രെയിനിയും കെഎസ്‌യു നേതാവുമായ തുഷാർ, തുണേരി സ്വദേശി ഹരിശങ്കർ, കോൺഗ്രസ് പ്രവർത്തകൻ രജിഷ് ഉൾപ്പടെ ഉള്ള സംഘമാണ് മർദ്ദിച്ചതെന്നാണ് പരാതി.
മർദ്ദനമേറ്റ വിദ്യാർത്ഥികൾ നാദാപുരം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. യുഡിഎസ്എഫ് സമരത്തിൻറെ സമരത്തിന്റെ മെമ്മോ അധ്യാപകനായ തുഷാർ നൽകിയതിനെ പ്രവർത്തകർ എതിർത്തിയിരുന്നു. ഇതാണ് മർദ്ദിക്കാൻ കാരണമെന്നാണ് പരാതി. സ്കൂളിൽ സംഘർഷം ഉണ്ടാകാൻ കോൺഗ്രസും യുഡിഎഫും ശ്രമിക്കുകയാണെന്ന് എസ്എഫ്ഐ ആരോപിച്ചു.നാദാപുരം പോലീസിൽ പരാതി നൽകി.
Complaint filed against SFI activists for assault in Iringannoor











































