എടച്ചേരി: (nadapuram.truevisionnews.com) തുണേരി ബ്ലോക്ക് പഞ്ചായത്ത് വയോജന കലോത്സവം എടച്ചേരി കമ്യൂണിറ്റിഹാളിൽ നാദാപുരം ഡിവൈഎസ്പി എ.എ കുട്ടി കൃഷണൻ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത്പ്രസിഡണ്ട് കെ.പി വനജ അദ്ധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡണ്ട് ടി.കെ. അരവിന്ദാക്ഷൻ എടച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൻ പത്മിനി ടീച്ചർ, ബ്ലോക്ക് സ്ഥിരം സമിതി അദ്ധ്യക്ഷരായ രജീന്ദ്രൻ കപ്പള്ളി. ബിന്ദു പുതിയോട്ടിൽ മെമ്പർ കെ. ദ്വര സായൂജ്യം വയോജന സമിതി ഭാരവാഹികളായ ഏ.കെ പിതാംമ്പ രൻ മാസ്റ്റർ പി.കെ.ദാമു മാസ്റ്റർ, സുരേന്ദ്രൻ തൂണേരി. എന്നിവർ സംസാരിച്ചുഭാരത് സേവക് സമാജ് അവാർ ഡ് ജേതാവ് രാജലഷ്മി ടീച്ചറെ ചടങ്ങിൽ ആദരിച്ചു. ഏഴ് പഞ്ചായത്തിൽ നിന്നും എത്തി ചേർന്ന വയോജനങ്ങളുടെ കലാപരിപാടികൾ പരിപാടിയിൽ അവതരിപ്പിച്ചു.
Tuneri Block Panchayat Senior Citizens' Festival begins in Edacheri











































