എടച്ചേരി: ( nadapuram.truevisionnews.com) എടച്ചേരി സെൻട്രലിലെ സ്വകാര്യ പ്രീ സ്കൂളിന് മുൻവശത്തുള്ള പാറക്കുളത്തിന് സുരക്ഷാ വേലിയില്ലാത്തത് അപകടം ക്ഷണിച്ചുവരുത്തുന്നു. കുളത്തിന് മുകളിൽ ചമ്മി നിറഞ്ഞിരിക്കുകയാണ്.
ഏകദേശം രണ്ടാൾ പൊക്കത്തിൽ ആഴമുണ്ടെന്നാണ് ധാരണ. പ്രീ സ്കൂൾ വിദ്യാർത്ഥികളുടെ സുരക്ഷയ്ക്കായി ഇവിടെ കാവൽക്കാരനെ നിയമിച്ചിട്ടുണ്ട്. അതോടൊപ്പം കാൽനടയാത്രക്കാർ മറ്റു വിദ്യാർത്ഥികൾ ഇവരൊക്കെ ഇതുവഴി കടന്നു വന്നാൽ അല്പം ശ്രദ്ധ തെറ്റിയാൽ തന്നെ താഴേക്ക് വീഴുന്ന അവസ്ഥയുണ്ട്.



മനപ്പൂർവ്വം അപകടം ക്ഷണിച്ചു വരുത്തുന്ന ഇത്തരത്തിലുള്ള പാറക്കുളങ്ങൾ എടച്ചേരിയിൽ നിരവധിയുണ്ട്. ഇതിനു മുമ്പിൽ സുരക്ഷിതമായ ബോർഡ് സ്ഥാപിക്കാൻ എങ്കിലും പഞ്ചായത്ത് ഭരണ കർത്താക്കൾ ശ്രദ്ധിക്കേണ്ടതുണ്ട്.
There is no security fence at the rock pool in Edacherry.










































