നാദാപുരം: [nadapuram.truevisionnews.com] കാന്തപുരം എ പി അബൂബക്കർ മുസ്ല്യാരുടെ നേതൃത്വത്തിൽ 'മനുഷ്യർക്കൊപ്പം' എന്ന പ്രമേയത്തിൽ നടത്തിയ കേരള യാത്ര സമാപിച്ച് നാട്ടിൽ തിരിച്ചെത്തിയ ഉപ നായകൻ പേരോട് അബ്ദുറഹ്മാൻ സഖാഫിക്ക് നാദാപുരത്ത് പൗരാവലി സ്വീകരണം നൽകി ആദരിച്ചു.
ജനുവരി ഒന്നിന് കാസർക്കോട് നിന്നാരംഭിച്ച് പതിനാറിന് തിരുവനന്തപുത്ത് പ്രാഡഗംഭിര സമാപനത്തിന് ശേഷം ഇന്നലെയാണ് അദ്ദേഹം ജന്മ നാട്ടിൽ തിരിച്ചെത്തിയത്. ഇ കെ വിജയൻ എം എൽ എയുടെ അധ്യക്ഷതയിൽ ചേർന്ന സ്വീകരണ യോഗം കോഴിക്കോട് ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ കെ നവാസ് ഉദ്ഘാടനം ചെയ്തു.
സയ്യിദ് ഹുസൈൻ സഖാഫി പ്രാർഥന നടത്തി. ചടങ്ങിൽ എസ് വൈ എസ് നോർത്ത് ജില്ല സെക്രട്ടറി റാശിദ് ബുഖാരി പരിചയപ്പെടുത്തി. സയ്യിദ് ത്വാഹ തങ്ങൾ സഖാഫി, നാദാപുരം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഡ്വ കെ എം രഘുനാഥ്, തൂണേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വളപ്പിൽ കുഞ്ഞമ്മദ്, ഹുസൈൻ മാസ്റ്റർ കുന്നത്ത്, അബ്‌ദുളള വയലോളി, മോഹനൻ പാറക്കടവ്, വി വി മുഹമ്മദലി, ഡോ സുബൈർ, പുന്നോറത്ത് അമ്മദ് ഹാജി, ചിയ്യൂർ അബ്‌ദുറഹ്മാൻ ദാരിമി, ഹക്കിം കല്ലുവളപ്പിൽ എന്നിവർ സംസാരിച്ചു. പേരോട് അബ്‌ദുറഹ്മാൻ സഖാഫി മറുപടി പ്രഭാഷണം നടത്തി.
Abdurahman Sakhafi receives a grand civic reception











































