നാദാപുരം: [nadapuram.truevisionnews.com] വളയം ആയോട് മലയില്‍ നിന്ന് ചാരായവും വാഷും കണ്ടെത്തി. നാദാപുരം എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്.
ആയോളി മലയിലെ കുണ്ടില്‍ പുരതോടരികില്‍ വെച്ചാണ് 20 ലിറ്റര്‍ ചാരായവും 700 ലിറ്റര്‍ വാഷും പിടിക്കൂടിയത്. സംഭവത്തിൽ അബ്കാരി നിയമപ്രകാരം എക്‌സൈസ് കേസെടുത്തു. പരിശോധനയ്ക്ക് പ്രിവന്റീവ് ഓഫീസർ കെ.കെ. ജയൻ നേതൃത്വം നൽകി.
സിവിൽ എക്‌സൈസ് ഓഫീസർമാരായ എ.പി. ഷിജിൻ, ഇ.വി. രജിലേഷ്, കെ. സിനീഷ്, പി. ലിനീഷ്, ഡ്രൈവർ കെ.ജെ. എഡിസൺ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
20 liters of liquor and 700 liters of wash seized

































