അരൂർ: [nadapuram.truevisionnews.com] ബഹ്റൈൻ അരൂർ കൂട്ടായ്‌മ വാർഷികത്തോടനുബന്ധിച്ചു നാദാപുരം പോക്ലോ കോടതിയിലെ പബ്ലിക് പ്രോസിക്യൂട്ടറും സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിൽ നിറസാന്നിധ്യവുമായ അഡ്വ. മനോജ് അരൂരിന് സ്വീകരണം നൽകി.
മനാമയിൽ നടന്ന പരിപാടിയിൽ സാജിദ് അരൂർ സ്വാഗതവും ഷൈജിത്ത് ടിപി അധ്യക്ഷതയും വഹിച്ചു. വിജേഷ് വി.പി യും നിജീഷും ചേർന്ന് ഉപഹാരം കൈമാറി. ഷാജു കൃഷ്‌ണാലയം പൊന്നാടയണിയിച്ചു.
വിജേഷ് വി പി, പ്രകാശൻ ചെത്തിൽ, ഷാഗിർ കെ, വിനോദ് അരൂർ,ജീപേഷ്, ഉണ്ണി രയരോത്ത്,വിനീഷ്, പ്രകാശൻ പി പി,അജേഷ് കെ പി സുരേഷ് എംകെ പ്രമോദ് കോട്ടപ്പള്ളി തുടങ്ങിയവർ സംസാരിച്ചു.
രാജേഷ് എ കെ, ഫൈസൽ ഓ പി, ചാലിൽ രാജീവൻ അജിത്ത്, പദ്‌മനാഭൻ, രാഹുൽ വി, അജേഷ്, സുരേഷ് കെ, അഖിൽ കെ പി, പ്രജീഷ് കെ പി, സണ്ണി പി തുടങ്ങിയവർ പങ്കെടുത്തു.
Adv. Manoj Aroor was given a reception in Manama.










































